ശക്തമായ കാറ്റിലും മഴയിലും കാപ്പാട് ബീച്ചില്‍ കാറ്റാടി മരങ്ങള്‍ കടപുഴകി വീണു; രണ്ടുദിവസത്തേക്ക് സഞ്ചാരികള്‍ക്ക് നിരോധനം
കാപ്പാട്: ബുധനാഴ്ച രാത്രിയിലെ കാറ്റിലും മഴയിലും കാപ്പാട് ബീച്ചില്‍ വന്‍ നാശനഷ്ടം. ബ്ലൂ ഫ്‌ളാഗ് ബീച്ച് പാര്‍ക്കിലെ കാറ്റാടി മരങ്ങള്‍ കടപുഴകി വീണു. പത്തോളം കാറ്റാടി മരങ്ങളാണ് വീണത്.
ഇതേത്തുടര്‍ന്ന് രണ്ട് ദിവസം കാപ്പാട് ബ്ലൂ ഫ്‌ളാഗ് ഭാഗത്ത് രണ്ടുദിവസം വിനോദസഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി.