മഴയൊന്ന് പെയ്‌തേയുള്ളൂ, പൊയില്‍ക്കാവ് ടൗണ്‍ വെള്ളത്തിലായി; വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ട സ്ഥിതി


പൊയില്‍ക്കാവ്: മഴ പെയ്തപ്പോഴേക്കും ദേശീയപാത പ്രവൃത്തി നടക്കുന്ന പൊയില്‍ക്കാവ് ടൗണില്‍ വന്‍ വെള്ളക്കെട്ട്. കഴിഞ്ഞദിവസത്തെ മഴയില്‍ ടൗണില്‍ ചെളിയും വെള്ളവും നിറഞ്ഞ് യാത്ര ദുരിതമാകുന്ന സ്ഥിതിയാണ്. ചെളിയും വെള്ളക്കെട്ടുംകാരണം വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

രാവിലെ മഴ കുറഞ്ഞതോടെ റോഡില്‍ നിന്നും വെള്ളം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ മഴ ശക്തമാകുമ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിവരും. വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള ശ്രമം ഉടനെയുണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.