Tag: Poyilkavu
അറ്റകുറ്റപ്പണി; ഇന്നും നാളെയും പൊയില്‍ക്കാവ് റെയില്‍വേ ഗേറ്റ് അടച്ചിടും
തിരുവങ്ങൂര്‍: അറ്റകുറ്റപ്പണികളുടെ ഭാഗമായി പൊയില്‍ക്കാവ് റെയില്‍വേ ഗേറ്റ് രണ്ടുദിവസത്തേക്ക് അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു. നവംബര്‍ 20 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്. ലെവല്‍ ക്രോസ് 198 ആണ് അടിച്ചിട്ടത്. ഇതുവഴി കടന്നുപോകേണ്ടവര്‍ക്ക് പൂക്കാട് വഴിയോ അരങ്ങാടത്ത് മേല്‍പ്പാലത്തിന് അരികിലുള്ള വഴിയോ ആശ്രയിക്കാം.
മഴയൊന്ന് പെയ്‌തേയുള്ളൂ, പൊയില്‍ക്കാവ് ടൗണ്‍ വെള്ളത്തിലായി; വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ട സ്ഥിതി
പൊയില്‍ക്കാവ്: മഴ പെയ്തപ്പോഴേക്കും ദേശീയപാത പ്രവൃത്തി നടക്കുന്ന പൊയില്‍ക്കാവ് ടൗണില്‍ വന്‍ വെള്ളക്കെട്ട്. കഴിഞ്ഞദിവസത്തെ മഴയില്‍ ടൗണില്‍ ചെളിയും വെള്ളവും നിറഞ്ഞ് യാത്ര ദുരിതമാകുന്ന സ്ഥിതിയാണ്. ചെളിയും വെള്ളക്കെട്ടുംകാരണം വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാവിലെ മഴ കുറഞ്ഞതോടെ റോഡില്‍ നിന്നും വെള്ളം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ മഴ
പൊയില്‍ക്കാവ് ഖാദിമുക്ക് ചേരിപ്പുറത്ത് ശാന്തമ്മ അന്തരിച്ചു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഖാദിമുക്ക് ചേരിപ്പുറത്ത് ശാന്തമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍ പണിക്കര്‍. മക്കള്‍: പരേതനായ വേണു, ജയാനന്ദ, സുനി, വിനോദ്, ശ്രീകല, ദേവാനന്ദ്. മരുമക്കള്‍: ഇന്ദിര, ഗിരിജ, ബീന, സ്വപ്‌ന. സഞ്ചയനം: തിങ്കളാഴ്ച.
കേരള പൊലീസ് എസ്.പി.സി പ്രോജക്ട് ചാലഞ്ച് ദ ചാലഞ്ച് സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി പൊയില്‍ക്കാവ് സ്‌കൂളിലെ കേഡറ്റുകള്‍
കൊയിലാണ്ടി: കേരളാ പോലീസ് എസ്.പി.സി പ്രൊജക്റ്റിന്റെ ചാലഞ്ച് ദ ചാലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി പൊയില്‍ക്കാവ് സ്‌കൂളിലെ എസ്.പി.സി കേഡറ്റുകള്‍. ലഹരിക്കെതിരെ പോസ്റ്റര്‍ നിര്‍മ്മാണം, റീല്‍സ് മത്സരങ്ങളിലാണ് പൊയില്‍ക്കാവ് ഒന്നാമതെത്തിയത്. റീല്‍സില്‍ പി.എം.കൃഷ്ണ, വി.എസ്.വേദ, ജെ.എസ്.ജുവല്യ എന്നീ വിദ്യാര്‍ത്ഥികളും പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ നിഹാരിക രാജുവുമാണ് ഒന്നാം സഥാനം നേടി
പൊയില്‍ക്കാവ് കോളൂര്‍ കുന്നുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
കോഴിക്കോട്: പൊയില്‍ക്കാവ് കോളൂര്‍ കുന്നുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യ: വസന്ത. മകന്‍: ബബിനേഷ്. മകള്‍: ബബിത. മരുമക്കള്‍: സജീവന്‍. സംസ്കാരം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മഴയെത്തും മുമ്പേ റോഡിനിരുവശവും പ്രളയം; പൊയില്‍ക്കാവ് അങ്ങാടിയിലെ അപകടകരമായ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണണമെന്ന് ചേമഞ്ചേരി പഞ്ചായത്ത്
പൊയില്‍ക്കാവ്: മഴയെത്തുന്നതിന് മുമ്പ് തന്നെ വെള്ളത്തിലായി പൊയില്‍ക്കാവ് അങ്ങാടിക്ക് സമീപമുള്ള ദേശീയപാതയോരം. കനാല്‍ തുറന്നതോടെ പൊയില്‍ക്കാവ് അങ്ങാടിക്കു സമീപം ദേശീയ പാതയുടെ ഇരുവശവും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ വാഹനങ്ങള്‍ റോഡില്‍ നിന്നും മാറി സഞ്ചരിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. ദേശീയപാത അതോറിറ്റി അടിയന്തര ഇടപെടല്‍ നടത്തി പരിഹാരം കണ്ടെത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി; ഇന്ന് സാംസ്‌കാരിക സമ്മേളനവും അന്നദാനവും മറ്റ് പരിപാടികളും
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ – ഭവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ ഭക്തി സാന്ദ്രമായ ശരണം വിളിയുടെ അന്തരീക്ഷത്തില്‍ തന്ത്രി കരുമാരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെ ആദ്യം പടിഞ്ഞാറെ കാവിലും തുടര്‍ന്ന് കിഴക്കെ കാവിലും കൊടിയേറി. കൊടിയേറ്റത്തിന് ശേഷം ചേലിയ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കലാമണ്ഡലം
പൊയിൽക്കാവിലെ തനിമ ബേക്കറി ഉടമ ചെറിയായത്ത് യൂനുസ് അന്തരിച്ചു
കൊയിലാണ്ടി: പൊയിൽക്കാവിലെ തനിമ ബേക്കറി ഉടമ ചെറിയായത്ത് യൂനുസ് അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. പരതേനയ നടുക്കണ്ടി ബീരാന്റെയും കുഞ്ഞിമ്മയ്യയുടെയും മകനാണ്. ഭാര്യ: നജ്മ. മക്കൾ: മുഹമ്മദ് ഹാഫിസ്, ഫാത്തിമ. സഹോദരങ്ങൾ: ലത്തീഫ്, മുഹമ്മദ് കോയ, അഷ്റഫ് റിയ്യാസ്, സെഫിയ, സൈനബ. Also Read: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതമാകും, ടോക്കണൈസേഷന്റെ