‘ഇന്നൊരു ആംബുലൻസ് അഞ്ചു മിനിറ്റിലധികമാണ് ഗതാഗത കുരുക്കിൽ കിടന്നത്, ക്യൂ തെറ്റിച്ച് വാഹനം ഇടയ്ക്കൂടെ കയറ്റുന്നത് സ്ഥിരം പതിവാണ്; കൊല്ലം ടൗണിലെ ഗതാഗത കുരുക്കിൽ വലഞ്ഞ് ജനങ്ങൾ
കൊയിലാണ്ടി: അത്യാവിശ്യത്തിനു പോകുന്നത് അല്ലേ ആംബുലൻസ്, അത് പോലും മനസ്സിലാക്കാത്തത് എന്താണ്? വാഹനങ്ങൾ ഇടിച്ചു കയറ്റി ഗതാഗത കുരുക്കുണ്ടാവുന്നത് ഇപ്പോൾ സ്ഥിരം പരിപാടിയായിരിക്കുകയാണ്’. കൊല്ലം ടൗണിലെ ഗതാഗത കുരുക്കിൽ വലഞ്ഞ് ജനങ്ങൾ. റോങ്ങ് സൈഡിലൂടെ വാഹനങ്ങൾ വരുന്നത് മൂലം മറ്റുള്ളവർക്ക് വാഹനം നീക്കാനാവാതെ യാത്രക്കാർ ഇന്നും കുരിക്കിലകപ്പെടുകയുണ്ടായി. ആംബുലൻസിന് പോലും മുന്നോട്ടു പോകാനാവാതെ വന്നതോടെ ജനങ്ങൾ രോഷാകുലരായി.
ഇന്ന് രാവിലെ ഏകദേശം ഒൻപതു മണിയോടെയാണ് കൊല്ലം ടൗണിൽ ആംബുലൻസ് ഗതാഗത കുരിക്കിലകപ്പെട്ടു പോയത്. വിദ്യാർത്ഥികളും ഓഫീസിലേക്കും മറ്റു ആവശ്യങ്ങൾക്കും പോകുന്ന അനവധി പേരും മുന്നോട്ടു പോകാനാവാതെ ഏറെ സമയം അവിടെ കിടക്കേണ്ടതായി വന്നു.
‘അഞ്ച്, ആറു മിനുട്ടോളം ആണ് ഇന്ന് ആംബുലൻസ് റോഡിൽ കിടന്നത്, മറ്റു യാത്രക്കാരെല്ലാം ശബ്ദമുയർത്തേണ്ട അവസ്ഥയായി. സ്വകാര്യ ബസ്സുകളുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മരണക്കളികൾ ആണ് കളിക്കുന്നത്. സ്ഥിരമായി ചെറിയ വാഹനങ്ങളെ തട്ടുകയും റോങ്ങ് സൈഡ് എടുത്ത് കുരുക്കുണ്ടാക്കുന്നതും ഇവരുടെ സ്ഥിരം പരിപാടിയാണെന്ന് യാത്രക്കാർ പ്രതികരിച്ചു. ആംബുലൻസിന് കടന്നു പോവാനാവാത്ത സ്ഥിതി വന്നതോടെ എല്ലാവരും ശബ്ദമുയർത്തിയെന്നും ഇവർ കൂട്ടിച്ചേർത്തു.
ഈ ഭാഗത്ത് ഒരു വളവു പോലെയുമുള്ളതിനാൽ അപകട സാധ്യതകളേറെയാണ്, വലിയ വാഹനങ്ങളുടെ ഇത്തരം പ്രവണതകൾക്കെതിരെ നടപടി ഉണ്ടാവണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ബസ് ഡ്രൈവർ മാരെ കർശനമായി നിയന്ത്രിക്കാൻ പോലീസ് തയ്യാറാവണം.