സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; ഓഗസ്റ്റ് മാസത്തെ ആദ്യ മുന്നറിയിപ്പില്‍ കോഴിക്കോട് യെല്ലോ അലര്‍ട്ട്


Advertisement

കോഴിക്കോട്: കേരളത്തില്‍ മഴ വീണ്ടും ശക്തമായേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റ് മാസത്തിലെ ആദ്യ മഴ മുന്നറിയിപ്പില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Advertisement

ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ കാര്യമായ മഴ ലഭിക്കാത്തത് ആശങ്കയാവുന്നുണ്ട്. കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement