പയ്യോളിയില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തം; രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
പയ്യോളി:
നഗരസഭ ആരോഗ്യ വിഭാഗം പയ്യോളി ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചായക്കടയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലും അടച്ചുപൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കി.

ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതും മാലിന്യങ്ങള്‍ ശരിയായ വിധം നിര്‍മ്മാര്‍ജനം ചെയ്യാത്തതു മുള്‍പ്പെടെ കണ്ടെത്തിയ വിവിധ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആകെ 12 സ്ഥാപനങ്ങള്‍ പരിശോധിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണ്.


ഹെല്‍ത്ത് ഇന്‍സ്ടര്‍ ടി.ചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി.പ്രകാശന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സാനിറ്റേഷന്‍ വര്‍ക്കര്‍ ബാബു, ഡ്രൈവര്‍ നാസിഫ് എന്നിവരും പരിശോധനയില്‍ പങ്കെടുക്കുന്നു.