ഭണ്ഡാരം കുത്തിപ്പൊളിച്ചു, ഓഫീസിലും മേൽശാന്തിയുടെ മുറിയിലും കയറി; പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച


പയ്യോളി: പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. ഓഫീസിലും വഴിപാട് കൗണ്ടർമുറിയിലും മേൽശാന്തിയുടെ മുറിയിലുമാണ് കള്ളൻ കയറിയത്. കൂടാതെ ക്ഷേത്രത്തിന് പുറത്തുള്ള ശിവക്ഷേത്രത്തിന്റെ മുന്നിലെ ഭണ്ഡാരവും കുത്തിപ്പൊളിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

മേൽശാന്തി രജീഷ് മുറിയിലേക്ക് വന്നപ്പോഴാണ് വാതിലുകൾ തുറന്നിട്ടതും മറ്റു സാധനങ്ങളും പുസ്തകങ്ങളും അടക്കം എല്ലാം വാരിവലിച്ചിട്ടിരിക്കുന്നതായി കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയി്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും പരിശോധിച്ചു. 22,000 രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു.