ചക്കിട്ടപാറ സ്വദേശിയായ യുവാവിനെ പേരാമ്പ്രയിൽ മരിച്ച നിലയിൽ കണ്ടെത്തി


പേരാമ്പ്ര: ചക്കിട്ടപാറ സ്വദേശി യുവാവിനെ പേരാമ്പ്ര പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന് പിൻവശത്തുള്ള കുട്ടമ്പത്ത് അഷറഫിൻ്റെ വീട്ടുപറമ്പിലെ മുരിങ്ങമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചക്കിട്ടപാറ ലക്ഷം വീട് കോളനിയിലെ വിളയാർ കണ്ടിസോനു ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസായിരുന്നു.

സോനു പേരാമ്പ്രയിൽ എങ്ങനെ എത്തി എന്നതാണ് നാട്ടുകാരുടെ ആശങ്ക. പേലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടത്തി സംസ്ക്കരിച്ചു.
അമ്മ: പ്രേമ, സഹോദരൻ: പരേതനായ മനു.