താമരശേരിയിൽ കെട്ടിട സമുച്ചയത്തിൽ തീപിടിത്തം; രണ്ടു ബേക്കറികൾ കത്തിനശിച്ചു


താമരശേരി: താമരശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് കെട്ടിട സമുച്ചയത്തിൽ തീപിടിത്തം. രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു. സരോജ്, കാബ്രോ തുടങ്ങിയ രണ്ട് ബേക്കറികള്‍ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികൾ പ്രവർത്തിച്ചിരുന്നത്. മുക്കത്ത് നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.