പൂക്കാട് നാളെ വൈദ്യുതി മുടങ്ങും


പൂക്കാട്: പൂക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൂക്കാട് ടൗണ്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പൂക്കാട് അല്‍ മന്‍സൂരി, പൂക്കാട് കലാലയം, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ്, പൂക്കാട് ഓഫീസ്, തിരുവങ്ങൂര്‍ ടെമ്പിള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി വിതരണം തടസപ്പെടും.

കരിവീട്ടില്‍ കുട്ടന്‍കണ്ടി, കരിവീട്ടില്‍ ടവര്‍, കുട്ടന്‍കണ്ടി സ്‌കൂള്‍, ആരോമപമ്പ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും വൈദ്യുതി വിതരണം തടസപ്പെടും.

11 കെ.വി ലൈനിലേക്ക് ചെരിഞ്ഞ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.