‘മാസ്‌ക് ധരിച്ചെത്തി ഓട്ടം വിളിച്ചു, പിന്നാലെ പുഴയോരത്ത് നിർത്തിച്ച് ക്രൂരമർദ്ദനം; നാദാപുരത്ത് സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രെെവറെ മർദ്ദിച്ചതായി പരാതി


നാദാപുരം: ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം വളയം നിരവുമ്മൽ ബ്രാഞ്ചംഗവും നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്.

മാസ്‌ക് ധരിച്ച രണ്ടുപേർ ചേർന്നാണ് ഓട്ടം വിളിച്ചത്. കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്തെത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയും ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു. മർദ്ദനമേറ്റ ലിനീഷിനെ നാദാപുരം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.