സര്‍വ്വൈശ്വര്യ പൂജയും തിരുവായുധം എഴുന്നള്ളിപ്പും ക്ഷേത്രത്തിലെത്തി; കൊയിലാണ്ടി ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം കൊടിയേറി



കൊയിലാണ്ടി:
ഭക്തജനങ്ങള്‍ക്ക് ആത്മശാന്തിയും, ക്ഷേമൈശ്വര്യവും പ്രദാനം ചെയ്ത് ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ദഹരാനന്ദനാഥിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്.

സര്‍വ്വൈശ്വര്യപൂജയും, തറവാട്ടില്‍ നിന്നും തിരുവായുധം എഴുന്നള്ളിപ്പും ഭക്തിയുടെ നിറവില്‍ ക്ഷേത്രത്തിനെത്തി. 24 ന് വൈകീട്ട് പൂത്താലപ്പൊലി, രാത്രി 7 മണിക്ക് നിഷാറാണി ടീച്ചറുടെ പ്രഭാഷണം, രാത്രി 8 മണിക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും ആദരിക്കല്‍ ചടങ്ങ് എന്നിവ നടക്കും.

25 ന് രാത്രി 8 മണി. വീരനാട്യം ഫ്യൂഷന്‍ തിരുവാതിര, രാത്രി 9 മണി നാമജപ ലഹരി, 26 ന് വലിയ വിളക്ക്, രാത്രി 8 മണി അതുല്‍ മാരാര്‍, അര്‍ജുന്‍.എസ് മാരാര്‍ ഡബിള്‍ തായമ്പക, രാത്രി 9 ന് അഞ്ജു ജോസഫ് നയിക്കുന്ന മെഗാ ഗാനമേള, പുലര്‍ച്ചെ നാന്തകം എഴുന്നള്ളിപ്പ്, 27 ന് താലപ്പൊലി, 6.45 ന് നാന്തകം എഴുന്നള്ളിപ്പ്, 12 മണിക്ക് ഗുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.