Tag: Temple

Total 28 Posts

സര്‍വ്വൈശ്വര്യ പൂജയും തിരുവായുധം എഴുന്നള്ളിപ്പും ക്ഷേത്രത്തിലെത്തി; കൊയിലാണ്ടി ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ഭക്തജനങ്ങള്‍ക്ക് ആത്മശാന്തിയും, ക്ഷേമൈശ്വര്യവും പ്രദാനം ചെയ്ത് ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ദഹരാനന്ദനാഥിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. സര്‍വ്വൈശ്വര്യപൂജയും, തറവാട്ടില്‍ നിന്നും തിരുവായുധം എഴുന്നള്ളിപ്പും ഭക്തിയുടെ നിറവില്‍ ക്ഷേത്രത്തിനെത്തി. 24 ന് വൈകീട്ട് പൂത്താലപ്പൊലി, രാത്രി 7 മണിക്ക് നിഷാറാണി ടീച്ചറുടെ പ്രഭാഷണം, രാത്രി 8

തിറകള്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍; മാപ്പുള്ളകണ്ടി മഹാഭഗവതി ക്ഷേത്രോത്സവം കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി മഹാഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി കരുമാരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി വടശ്ശേരി മന വി.എന്‍.ജയചന്ദ്രന്‍ നമ്പൂതിരിപ്പാടും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് 27, 28, 29 ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 27ന് കാലത്ത് 6.30ന് ലളിത സഹസ്രനാമജപം, ഭണ്ഡാരം വരവ്, കലവറ നിറക്കല്‍ ആരംഭം, ഊര് ചുറ്റല്‍, അരങ്ങ് കുലമുറി

പാണ്ടിമേളവും കരിമരുന്ന് പ്രയോഗവും; ഏഴു കുടിക്കല്‍ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: മന്ത്രോച്ചാരണങ്ങള്‍ മുഴുകിയ മുഹൂര്‍ത്തത്തില്‍ ഏഴു കുടിക്കല്‍ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ശങ്കു ടി.ദാസിന്റെ ആദ്ധ്യാത്മിക പ്രഭാഷണം അരങ്ങേറി. 22 ന് രാവിലെയും വൈകീട്ടും ശീവേലി എഴുന്നള്ളിപ്പ്, രാത്രി 8 മണിഭക്തിഗാനസുധ, 23ന്

ഗാനമേളയും തിറകളും എഴുന്നള്ളത്തുകളും പ്രസാദ ഊട്ടും; നിടുമ്പൊയില്‍ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രമഹോത്സവം കൊടിയേറി

അരിക്കുളം: നിടുമ്പൊയില്‍ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രമഹോത്സവം കൊടിയേറി. വൈകുന്നേരം 5.30ന് നിടിയ പറമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കൊടിവരവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നായിരുന്നു കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കലാമണ്ഡലം ഹരികൃഷ്ണന്‍ അനന്തപുരം, കലാമണ്ഡലം ഹരികൃഷ്ണന്‍ ആലപ്പുഴ എന്നിവരുടെ ഇരട്ടത്തായമ്പകയും നടന്നു. ഫെബ്രുവരി 20: വൈകുന്നേരം ആറുമണിക്ക് ദീപാരാധന, രാത്രി എട്ടിന് വിളക്കെഴുന്നള്ളത്ത് ഫെബ്രുവരി 21: വൈകുന്നേരം

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10മുതല്‍; താലപ്പൊലി 14ന്

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി മുതല്‍ 14 വരെ നടക്കും. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന മോഹനന്‍ നമ്പൂതിരി, മേല്‍ ശാന്തി പ്രദീപ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 10-ന് കാലത്ത് 9 മണിക്ക് കലവറ സമര്‍പ്പണം, ദീപാരാധന, വൈകീട്ട് 6-40: തിരുവാതിരക്കളി, തായമ്പക, പുറത്തെഴുന്നള്ളിപ്പ്’, സോപാന നൃത്തം, രാത്രി 7 മണി:

ഉത്സവാഘോഷത്തിനൊരുങ്ങി പയറ്റുവളപ്പില്‍ ശ്രീ ദേവി ക്ഷേത്രം; കലവറ നിറയ്ക്കലിന് തുടക്കമായി

കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീ ദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് തുടങ്ങി. ചടങ്ങ് കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖനും എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ടുമായ രാജീവന്‍ സ്റ്റീല്‍ ഇന്ത്യയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ദാസന്‍ പറമ്പത്തും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എം.കെ.കുമാരന്‍, വി.കെ.ഗോപാലന്‍, സുരേഷ് ബാബു, അനുരാധ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി

തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിലെ നവീകരണ കലശം മെയ് 3മുതല്‍; ആദ്യ സംഭാവന ഏറ്റുവാങ്ങി നവീകരണ കമ്മിറ്റി

കൊയിലാണ്ടി: തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ ആദ്യ സംഭാവന രാധ പൊരുതിയിൽ നിന്ന് നവീകരണ കമ്മിറ്റി ചെയർമാൻ പി.ദാമോദരൻ മാസ്റ്റർ ഏറ്റുവാങ്ങി. 2024 മെയ് 3ന് ആരംഭിക്കുന്ന നവീകരണ കലശം 10ന് അവസാനിക്കും. സുരേന്ദ്രൻ കളരിക്കണ്ടി, കെ.ടി രാഘവൻ, നമ്പാട് മോഹനൻ, പി.സുകുമാരൻ, വിജയൻ കണ്ണഞ്ചേരി, മെംബർ വേണു പൈക്കാട്ട്, കാർത്തി വേലോത്ത്,

ക്ഷേത്രചടങ്ങുകള്‍ക്ക് പുറമേ ഗാനമേളയും ഫ്യൂഷന്‍ തിരുവാതിരയും; കോരപ്പുഴ കാവില്‍ക്കോട്ട തിറ മഹോത്സവം ഫെബ്രുവരി 14മുതല്‍

എലത്തൂര്‍: കോരപ്പുഴ കാവില്‍ക്കോട്ട ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 14 മുതല്‍ 17 വരെ നടക്കും. ഫെബ്രുവരി എട്ടിന് കൊടിയേറ്റത്തോടെ ഉത്സവത്തിന് തുടക്കമാകും. 14ന് നാഗപൂജ, പ്രാദേശിക കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീതനൃത്ത പരിപാടി നാട്ടരങ്ങ്, കാവില്‍ക്കോട്ട ക്ഷേത്ര മാതൃ സമിതി അവതരിപ്പിക്കുന്ന ഫ്യൂഷന്‍ തിരുവാതിര, ഭണ്ഡാരം വരവ്, മുഹൂര്‍ത്ത കുലമുറി പ്രാദേശിക ആഘോഷ വരവുകള്‍

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇരട്ട തായമ്പകയും നാന്തകം എഴുന്നള്ളിപ്പും, കരിമരുന്ന് പ്രയോഗവും; കൊയിലാണ്ടി തണ്ണംമുഖം ശ്രഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവം കൊടിയേറി

കൊയിലാണ്ടി: തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവം കൊടിയേറി. തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഡിസംബര്‍ 21 ന് രാവിലെയും വൈകീട്ടും ശീവേലി, രാത്രി ഏഴ് മണിക്ക് മിനി കമ്മട്ടേരിയുടെ ആധ്യാത്മിക പ്രഭാഷണം, രാത്രി എട്ട് മണിക്ക് ദേവീ ഗാനവും നൃത്തവും എന്നിവ നടക്കും. ഡിസംബര്‍ 22, 23, 24

മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. വിശേഷാൽപൂജകൾ, കലശം, ഗണപതി ഹോമം, ഗുളികന് പന്തം തെളിയിക്കൽ, പ്രസാദ ഊട്ട് എന്നിവ നടന്നു.