ഗാനമേളയും തിറകളും എഴുന്നള്ളത്തുകളും പ്രസാദ ഊട്ടും; നിടുമ്പൊയില്‍ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രമഹോത്സവം കൊടിയേറി


അരിക്കുളം: നിടുമ്പൊയില്‍ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രമഹോത്സവം കൊടിയേറി. വൈകുന്നേരം 5.30ന് നിടിയ പറമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കൊടിവരവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നായിരുന്നു കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്.

കലാമണ്ഡലം ഹരികൃഷ്ണന്‍ അനന്തപുരം, കലാമണ്ഡലം ഹരികൃഷ്ണന്‍ ആലപ്പുഴ എന്നിവരുടെ ഇരട്ടത്തായമ്പകയും നടന്നു.

ഫെബ്രുവരി 20: വൈകുന്നേരം ആറുമണിക്ക് ദീപാരാധന, രാത്രി എട്ടിന് വിളക്കെഴുന്നള്ളത്ത്

ഫെബ്രുവരി 21: വൈകുന്നേരം ആറുമണിക്ക് ദീപാരാധന, ഏഴുമണിക്ക് വെള്ളാട്ട്, 7.30ന് വിളക്കെഴുന്നള്ളത്ത്, രാത്രി എട്ടുമണിക്ക് നാടിന്റെ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന റിഥം നൈറ്റ് ഗാനമേള, ഡാന്‍സ് സോണ്‍, ലേസര്‍ ഷോ.

ഫെബ്രുവരി 23: ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദ് ഊട്ട്, വൈകുന്നേരം നാലുമണിക്ക് മലക്കളി, അഞ്ച് മണിക്ക് പടിഞ്ഞാറ് ഭാഗം ഇളവീര്‍ക്കുലവരവ്, 5.30ന് കിഴക്ക് ഭാഗം ഇളനീര്‍ക്കുലവരവ്, കൊല്ലന്റെ വാളെഴുന്നള്ളത്ത്, ഭഗവതി തിറ, ഭഗവതിക്കുള്ള ഗുരുതി, രാത്രി എട്ടുമണിക്ക് പരദേവതയുടെ നട്ടത്തിറ, വിളക്കിനെഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, പൂക്കലശം വരവ്, തട്ടുകലശം വരവ്, പുലര്‍ച്ചെ മൂന്നുമണിക്ക് കരുവോന്റെ തിറ.

ഫെബ്രുവരി 24: രാവിലെ ഒമ്പതുമണിക്ക് പരദേവതയുടെ വലിയ തിറ, വൈകുന്നേരം 5.30ന് നടത്തിറ, ആറ് മണിക്ക് പുറത്ത് ഗുരുതി, കോമരം കൂടിയ വിളക്ക്, നെച്ചൂളി ക്ഷേത്രത്തില്‍ വെള്ളാട്ട്, പുലര്‍ച്ചെ മൂന്നുമണിക്ക് കരിയാത്തന്‍ തിറ.