”ജാതി സെന്‍സെസ് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത”; ഭാരതീയ ദളിത് കോണ്‍ഗ്രസ് തുറയൂര്‍ കണ്‍വന്‍ഷനില്‍ ഇ.കെ.ശീതള്‍രാജ്


തുറയൂര്‍: ഇന്ത്യയില്‍ സാമൂഹിക സാമ്പത്തിക പിന്നോകാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനു ജാതി സെന്‍സെസ് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കെ.ശീതള്‍ രാജ് പറഞ്ഞു. അത് നടപ്പിലാക്കാന്‍ ഇന്ത്യ മുന്നണി 2024ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തുന്നതിനായി പിന്നോക്ക ജന വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുറയൂര്‍ മണ്ഡലം ഭാരതീയ ദളിത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശീതള്‍രാജ്. തുറയൂര്‍ മണ്ഡലം ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് പടിക്കീമീത്തല്‍ രാജന്‍ അധ്യക്ഷനായി.

പി.പി.ഗോപാലന്‍, വി.വി.അമ്മദ് മാസ്റ്റര്‍, റഫീഖ്.പി.പി, എം.മൊയ്ദീന്‍, മുണ്ടിയത് കുഞ്ഞമ്മദ്, കുട്ടികൃഷ്ണന്‍.എ.കെ, ടി.പി.വേണുഗോപാല്‍, ജോജി ദിനേശന്‍, പി.വി.ഗോപാലന്‍, മധു.എ.സി, കുഞ്ഞിമൊയ്ദീന്‍ മാസ്റ്റര്‍, മാധവന്‍ തുറയൂര്‍ എന്നിവര്‍ സംസാരിച്ചു. ഒ.പി ലീല സ്വാഗതവും സിന്ധു.എ.സി നന്ദിയും പറഞ്ഞു.