പാണ്ടിമേളവും കരിമരുന്ന് പ്രയോഗവും; ഏഴു കുടിക്കല്‍ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി



കൊയിലാണ്ടി: മന്ത്രോച്ചാരണങ്ങള്‍ മുഴുകിയ മുഹൂര്‍ത്തത്തില്‍ ഏഴു കുടിക്കല്‍ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്.

ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ശങ്കു ടി.ദാസിന്റെ ആദ്ധ്യാത്മിക പ്രഭാഷണം അരങ്ങേറി. 22 ന് രാവിലെയും വൈകീട്ടും ശീവേലി എഴുന്നള്ളിപ്പ്, രാത്രി 8 മണിഭക്തിഗാനസുധ, 23ന് രാത്രി 8 മണി മെഗാ തിരുവാതിര, നിഷാറാണി ടീച്ചര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

24 ന് കാലത്ത് അരങ്ങോല വരവ്, രാത്രി 7 മണി ശീവേലി എഴുന്നളള്ളിപ്പ്, രാത്രി 8 മണി തദ്ദേശീയ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, 25 രാവിലെ 7 മണി ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 4ന് ആഘോഷ വരവ്, 8 മണി കലാമണ്ഡലം ശിവദാസ്, സദനം സുരേഷ് ഇരട്ട തായമ്പക, രാത്രി 9 മണിഗാനമേള, 26 ന് രാവിലെ 9 മണി ലളിതാ സഹസ്രനാമാര്‍ച്ചന വൈകീട്ട് 6.30 താലപ്പൊലി എഴുന്നള്ളിപ്പ്, പാണ്ടിമേളത്തിന് കലാമണ്ഡലം ശിവദാസ് മാരാര്‍, മച്ചാട് മണികണ്ഠന്‍, പനമണ്ണ മനോഹരന്‍ എന്നീ പ്രഗത്ഭരും, തദ്ദേശീയ ശിഷ്യന്‍മാരും ഉള്‍പ്പെടെയുള്ള വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്നു.

കരിമരുന്ന് പ്രയോഗം, രാത്രി 12 മണി ഗുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.