‘സി.പി.എമ്മിന്റെ സ്ത്രീപക്ഷ രാഷ്ട്രീയം കാപട്യം’; പേരാമ്പ്രയില്‍ ഷുഹൈബ്, കൃപേഷ്, ശരത്ത് ലാല്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്


കൂത്താളി: യൂത്ത് കോണ്‍ഗ്രസ്സ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഷുഹൈബ് കൃപേഷ് ശരത്ത് ലാല്‍ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.’സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം അനാഥമാക്കിയ കുടുംബങ്ങള്‍ക്കു മുമ്പില്‍ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുനത്തിന്റെ കാപട്യം സി.പി.എം കേരള ജനതക്ക് മുമ്പില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. അഖില്‍ ഹരികൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍,ഷിജു പുല്ല്യോട്ട്, സി.പ്രേമന്‍, സി.കെ.ബാലന്‍, ഇ.ടി.സത്യന്‍, വിനോയ് ശ്രീവിലാസ്, മുഹമ്മദ് ഷാഹിം, അശ്വിന്‍ ദേവ്, അക്ഷയ് ആര്‍.പി, അനുരാഗ്.കെ.കെ, അന്‍സാര്‍ കന്നാറ്റി, അഭിമന്യു.എസ്, അദ്വൈദ്, രജീഷ്.ജെ.ഡി, ഷൈജു എരവട്ടൂര്‍, ഷംബീര്‍ ചേനായ്, അമിത് മനോജ് എന്നിവര്‍ സംസാരിച്ചു.