മാവേലി സ്റ്റോറുകളില്‍ അവശ്യ സാനധങ്ങളുടെ വില വര്‍ധിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കിരാത നടപടി; നന്തി മാവേലി സ്റ്റോറിന് മുമ്പില്‍ യു.ഡി.എഫ് ധര്‍ണ


നന്തിബസാര്‍: മാവേലി സ്റ്റോറുകളിലെ സബ്‌സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കിരാത നടപടിക്കെതിരെ യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തി മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ കെ.പി.സി.സി അംഗം മഠത്തില്‍ നാണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

രൂപേഷ് കൂടത്തില്‍, രാമകൃഷ്ണന്‍ കിഴക്കയില്‍, റഫീഖ് പുത്തലത്ത്, റഷീദ് കെ, രജി സജേഷ്, ഫൗസിയ, സുബൈര്‍.കെ.വി.കെ എന്നിവര്‍ സംസാരിച്ചു. കൂരളി കുഞ്ഞമ്മദ്, രാഘവന്‍ മാസ്റ്റര്‍.വി.എം സുനീത, ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാനത്ത് സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില സര്‍ക്കാര്‍ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. 13 അവശ്യ സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. 13 ഇനം സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന 55ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചാണ് പുതുക്കിയ വില പുറത്തിറക്കിയത്.