കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10മുതല്‍; താലപ്പൊലി 14ന്


കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി മുതല്‍ 14 വരെ നടക്കും. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന മോഹനന്‍ നമ്പൂതിരി, മേല്‍ ശാന്തി പ്രദീപ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

10-ന് കാലത്ത് 9 മണിക്ക് കലവറ സമര്‍പ്പണം, ദീപാരാധന, വൈകീട്ട് 6-40: തിരുവാതിരക്കളി, തായമ്പക, പുറത്തെഴുന്നള്ളിപ്പ്’, സോപാന നൃത്തം, രാത്രി 7 മണി: കലാ സന്ധ്യ.

11 ന് കാലത്ത് 10 മണിക്ക് ഭക്തി ഗാനാമൃതം. വൈകീട്ട് 6.30ന് തായമ്പക, പുറത്തെഴുന്നള്ളിപ്പ്, രാത്രി 7 മണി: ഗുജറാത്തി നൃത്തം. 7.30 മണി: സംഗീത വിരുന്ന്, കരിമരുന്ന് പ്രയോഗം.

12 ന് കാലത്ത് വിശേഷാല്‍ പൂജകള്‍, 9 മണി: ആറാട്ട് കുട വരവ്, വൈകീട്ട് 5 മണി: സോപാന സംഗീതം, 6-30 മണി: ഇരട്ടതായമ്പക, വാദ്യസമേതം പുറത്തെഴുന്നെള്ളിപ്പ്, രാത്രി 8 മണി: മെഗാ ഗാനമേള (കലിക്കറ്റ് റിയല്‍ ടോണ്‍ എന്റര്‍ടെയ്‌നേഴ്‌സ് ), 10 മണി: കരിമരുന്ന് പ്രയോഗം.

13 ന് ഉച്ചാല്‍ മഹോത്സവം. കാലത്ത് 5 മണി: വിശേഷാല്‍ പൂജകള്‍, 9 മണി: കൊടിയുയര്‍ത്തല്‍, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് 4 മണി: പഞ്ചാരിമേളം, തണ്ടാന്റെയും അവകാശികളുടെയും വരവുകള്‍, ആഘോഷവരവുകള്‍, 6-30 മണി: നട്ടത്തിറയോടെ താലപ്പൊലി, വിശേഷാല്‍ തായമ്പക (ശുകപുരം ദിലീപ്, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ ), കരിമരുന്ന് പ്രയോഗം, ഭഗവതിത്തിറ, പുലര്‍ച്ചെ കലശം വരവ്.

14 ന് താലപ്പൊലി മഹോത്സവം. കാലത്ത് വിശേഷാല്‍ പൂജകള്‍, ഉച്ചക്ക് 12-30 മണി: പ്രസാദ ഊട്ട്, വൈകീട്ട് 5 മണി: ആഘോഷവരവുകള്‍, ശിവക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ് (കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, ശുകപുരം ദിലീപ് ), രാത്രി 11 മണി: കരിമരുന്ന് പ്രയോഗം, പുലര്‍ച്ചെ കോലം വെട്ടോടെ ഉത്സവസമാപനം.