ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ കേരളത്തിന് അഭിമാനമായി ഈ കൊയിലാണ്ടിക്കാരികള്‍; സബ് ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം



കൊയിലാണ്ടി: ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി കൊയിലാണ്ടി സ്വദേശിനികള്‍ ഭാഗമായ കേരള ടീം. ഭോപ്പാലില്‍ നടന്ന മത്സരത്തില്‍ കൊയിലാണ്ടിയുടെ അഭിമാന താരങ്ങളായ ജാന്‍വി ശങ്കര്‍, ജനികാ ബി.ശേഖര്‍, ധനലക്ഷ്മി എന്നിവരാണ് വിജയം കൊയ്തത്.

സബ് ജൂനിയര്‍ വിഭാഗത്തില്‍ കേരളം മൂന്നാം സ്ഥാനത്തും ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനമാണ് കൈവരിച്ചത്. ജനിക സബ്ജൂനിയര്‍ വിഭാഗത്തിലും ജാന്‍വി, ധനലക്ഷ്മി എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും ആണ് മത്സരിച്ചത്. ഇന്ത്യയിലെ മികച്ച ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഇവര്‍ക്ക് നല്ല പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചുജാന്‍വിയും ജനികയും സഹോദരിമാരാണ്.

ചെങ്ങോട്ടുകാവ് വടക്കയില്‍ ബിജുവിന്റെയും ജി.വി.എച്ച്.എസ്.എസ് ലെനവീന ടീച്ചറുടെയും മക്കളാണ്. ധനലക്ഷ്മി കുറുവങ്ങാട് സ്വദേശികളായ ബാലന്റെയും ലത ടീച്ചറുടെയും മകളാണ്.