ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇരട്ട തായമ്പകയും നാന്തകം എഴുന്നള്ളിപ്പും, കരിമരുന്ന് പ്രയോഗവും; കൊയിലാണ്ടി തണ്ണംമുഖം ശ്രഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവം കൊടിയേറി


കൊയിലാണ്ടി: തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവം കൊടിയേറി. തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

ഡിസംബര്‍ 21 ന് രാവിലെയും വൈകീട്ടും ശീവേലി, രാത്രി ഏഴ് മണിക്ക് മിനി കമ്മട്ടേരിയുടെ ആധ്യാത്മിക പ്രഭാഷണം, രാത്രി എട്ട് മണിക്ക് ദേവീ ഗാനവും നൃത്തവും എന്നിവ നടക്കും. ഡിസംബര്‍ 22, 23, 24 ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ശീവേലിയുണ്ടാവും.

ഡിസംബര്‍ 25 ന് ചെറിയ വിളക്ക് രാത്രി 7 മണിക്ക് മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ് എന്നിവരുടെ ഇരട്ട തായമ്പകയും രാത്രി 10 മണിക്ക് കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ എന്നിവയും 26 ന് വലിയ വിളക്ക്, രാത്രി 7.30 ന് കലാമണ്ഡലം ശിവദാസന്‍മാരാര്‍, സരുണ്‍ മാധവ് പിഷാരികാവ് എന്നിവരുടെ ഇരട്ട തായമ്പക, സ്‌കോളര്‍ഷിപ്പ് വിതരണം, രാത്രി 9 മണിക്ക് യുവ കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 2 മണിക്ക് നാന്തകം എഴുന്നള്ളിപ്പ് എന്നിവ നടക്കും.

ഡിസംബര്‍ 27ന് വൈകുന്നേരം 7.30 നാന്തകം എഴുന്നള്ളിപ്പ്, താലപ്പൊലി, ക്ഷേത്ര വാദ്യകലാ ഗുരുനാഥന്‍ കലാമണ്ഡലം ശിവദാസന്‍മാരാരുടെ നേതൃത്വത്തില്‍ എഴുന്നള്ളിപ്പ്, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം എന്നിവയോടെ മണ്ഡല മഹോത്സവ ആഘോഷങ്ങള്‍ സമാപിക്കും.