Tag: Food

Total 11 Posts

നല്ലത് തിന്നൂ, നല്ലോണം കാണൂ; കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ

നാം സാധാരണ കഴിക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ പലതും നമ്മളില്‍ എത്രത്തോളം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവ തരുന്ന ഗുണങ്ങളില്‍ ബോധവാന്മാരായിക്കൊണ്ടാണോ നമ്മളിതെല്ലാം കഴിക്കുന്നത്? കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. സ്ട്രോബറി, ബനാന, മാങ്ങ, ആപ്പിള്‍, അനാര്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബനാനയില്‍ തന്നെ നേന്ത്രപ്പഴം ഞാലിപ്പൂവന്‍ തുടങ്ങിയവയാണ്

ഡ്രീം കേക്ക് എന്ന ടോര്‍ട്ട് കേക്ക്; കൊയിലാണ്ടിയിലും ട്രെന്‍ഡിംഗ് ആയി സ്വപ്നരുചിയുടെ അഞ്ച് ചോക്കളേറ്റ് പാളികള്‍ [ Dream Cake aka Torte Cake ]

സനല്‍ദാസ് ടി. തിക്കോടി സ്പൂണ്‍ കൊണ്ട് മൃദുവായ ഒരു തട്ട്, മിനുസമുള്ള സ്പൂണിന്‍റെ പിന്‍ഭാഗം കൊണ്ട് ഒരു തലോടല്‍. പിന്നെ സ്വിസ് ചോക്കലേറ്റിന്‍റെ കടുപ്പം ഭേദിച്ച് അഞ്ച് പാളികളിലായി പരന്ന് കിടക്കുന്ന കേക്കിന്‍റെ രുചിവൈവിധ്യങ്ങളുടെ കണ്‍വര്‍ജന്‍സിലേക്ക് സ്പൂണ്‍ ആഴ്ന്നിറങ്ങുകയായി. 5 ഇന്‍ 1 ടോര്‍ട്ടെ കേക്ക് എന്ന ഡ്രീം കേക്ക് [5 in 1 Torte

കൊളസ്‌ട്രോളിനെ പിടിച്ചുനിര്‍ത്താം ഭക്ഷണകാര്യങ്ങളില്‍ അല്പം ശ്രദ്ധകാണിച്ചാല്‍; ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അറിയാം

ആരോഗ്യത്തിന് ഏറെ പ്രശ്‌നമാണ് അമിതമായ കൊളസ്‌ട്രോള്‍. കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. കൊളസ്‌ട്രോള്‍ നിയന്ത്രണാതീതമായാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടുകയും മരുന്ന് കഴിക്കുകയും വേണം. അതുപോലെ തന്നെ ഭക്ഷണ കാര്യങ്ങളിലും ജീവിതശൈലിയിലും ചില മാറ്റങ്ങളും നിര്‍ബന്ധമാണ്. ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത്

ചിക്കന്‍ ഫ്രൈ തേടിപ്പോയി, കിടിലന്‍ കല്ലുമ്മക്കായ നിറച്ചത് കണ്ടെത്തിയ യാത്ര; ഇതാ പുറക്കാട് ഒരു സൂപ്പര്‍ ഈവിനിംഗ് ടീ ഡെസ്റ്റിനേഷന്‍

സനല്‍ദാസ് ടി. തിക്കോടി ചിക്കന്‍ ഫ്രൈയില്‍ രണ്ട് സ്‌കൂള്‍ ഓഫ് മേക്കിംഗ് ആണ് സാധാരണ കണ്ടുവരാറ്. ഒന്ന് ചിക്കന്‍ ഗോപാലന്റെ തരം ജ്യൂസി ചിക്കന്‍ ഫ്രൈയാണ്. ചിക്കന്‍ നന്നായി വെന്ത് കിടിലനാവുമെങ്കിലും ചിക്കന്റെ മാര്‍ദവം ഒട്ടും നഷ്ടപ്പെടാതെ സോഫ്റ്റായി ഫ്രൈ ചെയ്‌തെടുക്കുന്നത്. മറ്റൊന്ന്, ചിക്കന്‍ പീസുകള്‍ ഡീപ് ആയി ക്രിസ്പി ആയി ‘ഫ്രൈ’ ചെയ്‌തെടുക്കുന്നതാണ്. നമ്മുടെ

ഭക്ഷണപ്രേമികളെ ലക്ഷ്യം വെച്ച് ഐ.ആർ.സി.ടി.സി; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് സമാനമായി വാട്ട്സാപ്പ് വഴി ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ട്രെയിൻ യാത്രയില്‍ അവസരമൊരുങ്ങുന്നു

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ ഇഷ്ടഭക്ഷണം ഇനി വാട്സാപിലൂടെയും ഓർഡർ ചെയ്യാം. ഭക്ഷണ പ്രേമികളായ യാത്രികര്‍ക്കായി വ്യത്യസ്തമായ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഐആർസിടിസി. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് സമാനമായ വിധത്തില്‍  ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ നിന്നു തന്നെ ഇതുവഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷണം നിങ്ങളുടെ സീറ്റില്‍ എത്തും. ട്രെയിൻ

കൊയിലാണ്ടിയിലെ ഹോട്ടൽ ജീവനക്കാർക്ക് ഇനി ഹെൽത്ത് കാർഡ് നിർബന്ധം; ജോലിക്കാർ താമസിക്കുന്ന ഇടങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും

കൊയിലാണ്ടി: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകൾക്കും നിർദേശം ബാധകമാണ്. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി

വെജ്ജുമുണ്ട് നോൺ വെജ്ജുമുണ്ട്‌; ഹോട്ടലല്ല, ഇത് ആന്തട്ട ഗവ. യു.പി. സ്കൂളിലെ ഉച്ച ഭക്ഷണ മെനു; വിഭവ സമൃദ്ധമായ അന്നം അമൃതം പരിപാടിക്ക് ആരംഭം

കൊയിലാണ്ടി: ഉച്ചയൂണ് ഇവിടെ കുശലാണ്. മാംസ ഭക്ഷണവും പഴവർഗങ്ങളും ഉൾപ്പെടെയുള്ള മെനുവുമായി ആന്തട്ട ഗവ. യു.പി സ്‌കൂൾ. ഉച്ച ഭക്ഷണം പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമാക്കുന്ന ‘അന്നം അമൃതം’ പദ്ധതിക്ക് സ്കൂളിൽ തുടക്കമായി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളും രക്ഷിതാക്കളും കുട്ടികളോടപ്പമിരുന്നാണ് ഇന്ന് ഉച്ച ഭക്ഷണം കഴിച്ചത്.

“ഗ്യാസിന് ഒരു വർഷത്തിനുള്ളിൽ കൂടിയത് ആയിരം രൂപ, പച്ചക്കറികളുടെയും പലചരക്ക് വസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്; ഇതിനനുസരിച്ച് ഹോട്ടൽ ഭക്ഷണത്തിന്റെ വിലവർദ്ധിപ്പിക്കാൻ പറ്റുമോ?”; വിലവർദ്ധനവിൽ വലഞ്ഞ് കൊയിലാണ്ടിയിലെ ഹോട്ടലുടമകൾ

കൊയിലാണ്ടി: അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗമാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ മുതല്‍ പാചകം ചെയ്യാനുള്ള ഗ്യാസ് വരെ സര്‍വ്വ സാധനങ്ങള്‍ക്കും വില വര്‍ധിക്കുമ്പോഴും ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതും ഹോട്ടലുകാര്‍ക്ക് തിരിച്ചടിയാണ്. കൊയിലാണ്ടിയില്‍ സാധാരണക്കാര്‍ ഭക്ഷണം കഴിക്കാനായി ആശ്രയിക്കുന്ന നിരവധി ഹോട്ടലുകള്‍ ഉണ്ട്. പലരും ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്

‘ഇന്ന് വില കൂടുതലാണെങ്കില്‍ നാളെ പത്തോ ഇരുപതോ രൂപ ഒറ്റയടിക്ക് കുറയും’ ; പച്ചക്കറി വിലയിലെ ചാഞ്ചാട്ടം കുഴപ്പിക്കുകയാണെന്ന് കൊയിലാണ്ടിയിലെ കച്ചവടക്കാര്‍

കൊയിലാണ്ടി: ‘ഇന്ന് വില കൂടുതലാണെങ്കില്‍ നാളെ പത്തോ പതിനഞ്ചോ രൂപ ഒറ്റയടിക്ക് കുറയും. തലേദിവസം പൊള്ളും വിലയ്ക്ക് വാങ്ങിയ പച്ചക്കറി പിറ്റേന്ന് നഷ്ടത്തിന് വില്‍ക്കേണ്ടിവരും’ പച്ചക്കറി വിലയിലെ ചാഞ്ചാട്ടം കച്ചവടക്കാരെ എത്രത്തോളം ബാധിക്കുന്നുവെന്ന് പറയുകയാണ് കൊയിലാണ്ടി മാര്‍ക്കറ്റിലെ അരിക്കുളം വെജിറ്റബിള്‍സ് ഉടമ പ്രമോദ്. തിങ്കളാഴ്ച നൂറ് രൂപയോളമെത്തിയിരുന്ന തക്കാളി വില പിറ്റേദിവസമായതോടെ 80 രൂപയായി കുറഞ്ഞു.

പ്രമേഹ രോഗിയാണോ? ഷുഗര്‍ നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണങ്ങളും ഒരുപരിധി വരെ സഹായിക്കും. പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചാണ് അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. മുഴുവന്‍ ധാന്യങ്ങള്‍: ഓട്സ്, ബാര്‍ലി, ക്വിനോവ തുടങ്ങിയ ധാന്യങ്ങള്‍ പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്