ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ കടലില്‍ വീണ പന്ത് എടുക്കാന്‍ പോയി; കോഴിക്കോട് ബീച്ചില്‍ രണ്ട് കുട്ടികളെ കാണാതായി


Advertisement

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

Advertisement

തീരത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ പോകുകയായിരുന്നു. ഇത് എടുക്കാനായി പോയ കുട്ടികളെയാണ് കാണാതായതെന്ന് ഒപ്പമുള്ളവര്‍ പറയുന്നത്. അഞ്ച് കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. മൂന്നുപേര്‍ കടലില്‍ പെട്ടിരുന്നു. ഇവരില്‍ ഒരാളെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ കുട്ടികളെയാണ് കാണാതായതെന്നാണ് വിവരം.

Advertisement

മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരാരും കടലില്‍ ഇറങ്ങിയിട്ടില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. വേണ്ട സജ്ജീകരണങ്ങളില്ലാത്തതിനാലാണ് ഇവര്‍ കടലില്‍ ഇറങ്ങി തിരച്ചില്‍ നടത്താത്തതെന്നാണ് വിവരം.

Advertisement