ഹര്‍ത്താല്‍ അക്രമം: മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ജനകീയമുക്ക് സ്വദേശി


Advertisement

മേപ്പയ്യൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ജനകീയ മുക്ക് കൊയിലമ്പത്ത് വീട്ടില്‍ സഹല്‍.പി. (35) ആണ് അറസ്റ്റിലായത്.

Advertisement

ഹര്‍ത്താലുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. നേരത്തെ മേപ്പയ്യൂര്‍ മുണ്ടയോട്ടില്‍ സിദ്ദീഖ് (45) കീഴ്പപയ്യൂര്‍ മാരിയം വീട്ടില്‍ ജമാല്‍ (45), പുതിയോട്ടൂര്‍ കൂനം റസാഖ് (38) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്.

Advertisement

പി.എസ്.ഐ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് റോഡില്‍ ടാര്‍ ഒഴിച്ച് കത്തിച്ച സംഭവത്തിലായിരുന്നു അറസ്റ്റ്. നിരോധനം പ്രഖ്യാപിച്ചതോടെ പി.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.

Advertisement

summary: Hartal violence: One more Popular Front activist arrested in Meppayoor