Tag: Popular Front

Total 6 Posts

പാലേരിയില്‍ അര്‍ധരാത്രില്‍ എന്‍.ഐ.എ റെയിഡ്; നാദാപുരവും പേരാമ്പ്രയും ഉള്‍പ്പടെ സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന

പേരാമ്പ്ര: പാലേരിയിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാലേരിയിലും, നാദാപുരത്തുമടക്കം അൻപതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത് നൗഷാദ്, ആനക്കുഴിക്കര റഫീഖ്

ഹര്‍ത്താല്‍ അക്രമം: മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ജനകീയമുക്ക് സ്വദേശി

മേപ്പയ്യൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ജനകീയ മുക്ക് കൊയിലമ്പത്ത് വീട്ടില്‍ സഹല്‍.പി. (35) ആണ് അറസ്റ്റിലായത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. നേരത്തെ മേപ്പയ്യൂര്‍ മുണ്ടയോട്ടില്‍ സിദ്ദീഖ് (45) കീഴ്പപയ്യൂര്‍ മാരിയം വീട്ടില്‍ ജമാല്‍ (45),

നാളത്തെ ഹർത്താൽ പിൻവലിച്ചോ? പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പിൻവലിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം അറിയാം

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 23 വെള്ളിയാഴ്ച) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പിൻവലിച്ചതായുള്ള വാർത്തകൾ സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ആണ് നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താൽ അറിയിപ്പ് വന്നതിനു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നാളെ (വെള്ളിയാഴ്ച) ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പി.എസ്.സി അറിയിച്ചു. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ്

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 23 വെള്ളിയാഴ്ച) ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തത് ഭരണകൂട ഭീകരതയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്

പോപുലര്‍ ഫ്രണ്ട് കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ്; എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന, നേതാക്കള്‍ അറസ്റ്റില്‍, സംഭവത്തില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ സംസ്ഥാനത്തെ 39 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫീസുകളിലുമാണ് എന്‍.ഐ.എ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍