ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ എട്ടിന്; വിശദാംശങ്ങൾ അറിയാം


Advertisement

കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള രചന മത്സരങ്ങൾ ഒക്‌ടോബർ എട്ടിന് ശനിയാഴ്ച്ച നടത്തും. സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക. മത്സരാർത്ഥികൾ എട്ടാം തീയതി ശനിയാഴ്ച്ച രാവിലെ 9.30 ന് എത്തിച്ചേരേണ്ടതാണ്.

Advertisement

മലയാളം ഉപന്യാസ രചന, മലയാള കവിതാ രചന, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. രചനാ മത്സരങ്ങൾക്കുള്ള പേപ്പറുകൾ ലഭ്യമാക്കുന്നതാണ്. ചിത്രരചനയ്ക്കുള്ള ചായങ്ങൾ കൊണ്ടുവരേണ്ടതാണ്. ചിത്രരചന മത്സരത്തിനായി യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ക്രയോൺസും ഓയിൽ പേസൽസും ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വാട്ടർ കളർ ചായങ്ങളും അനുവദിക്കുന്നതാണ്. മറ്റ് തരം ചായങ്ങൾ അനുവദിക്കുന്നതല്ല.

Advertisement

മത്സരത്തിനായി ഇതിനകം രജിസ്റ്റർ ചെയ്തവർക്കും നേരിട്ട് വരാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ബയോഡാറ്റ, സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം, സ്കൂൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0495-2370225.

Advertisement