തൃശ്ശൂരില്‍ വിവേകാനന്ദ സ്‌കൂളില്‍ തോക്കുമായെത്തി പൂര്‍വ്വ വിദ്യാര്‍ത്ഥി; മൂന്നു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു


തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തി പൂര്‍വ്വ വിദ്യാര്‍ത്ഥി. ആകാശത്തേക്ക് മൂന്നുതവണ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തൃശ്ശൂര്‍ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ പത്ത് മണിക്കാണ് അസ്വാഭികമായി സ്്കൂളിലേക്ക് സൈക്കിള്‍ തട്ടിത്തെറിപ്പിച്ച് കയറി വന്നപ്പോഴാണ് അധ്യാപകര്‍ ശ്രദ്ധിച്ചത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനുശേഷം മുകളിലേക്ക് മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു.

സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ജഗന്‍ രണ്ട് വര്‍ഷമായി മാനസിക അസ്വ്‌സ്തയ്ക്ക് ചികിത്സയിലാണെന്ന് അധ്യാപകര്‍ പറയുന്നു. സ്‌കൂളില്‍ ബാഗ് പരിശോധനയ്ക്ക് ശേഷം പിന്നീട് സ്‌കൂളില്‍ വന്നിട്ടെന്ന് അധ്യാപകര്‍ പറയുന്നു. സംഭവസ്ഥത്ത് കളക്ടര്‍ ഉള്‍പ്പെടെ എത്തിയിട്ടുണ്ട്.