നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം കൊയിലാണ്ടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു


കൊയിലാണ്ടി: നവംബര്‍ 25 ന് നടക്കാനിരിക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം കൊയിലാണ്ടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7.30 ന് കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച കൂട്ടേയോട്ടം കൊയിലാണ്ടി മാര്‍ക്കറ്റില്‍ അവസാനിച്ചു.

എം.എല്‍.എ കാനത്തില്‍ ജമീല, മുന്‍ എം.എല്‍.എ കെ.ദാസന്‍, പി വിശ്വന്‍ മാസ്റ്റര്‍, കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

മറ്റു ജനപ്രതിനിധികള്‍ കൂടാതെ എഴുപതോളം പ്രവര്‍ത്തകരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. നവകേരള സദസ്സിന്റെ ഭാഗമായി ഇന്ന് വൈകീട്ട് .എം.എസ് ഹാളില്‍ മെഹന്ദി ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്.