Tag: navakerala sadss

Total 13 Posts

നവകേരള സദസിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം; കരിങ്കൊടി കാട്ടി പ്രതിഷേധത്തിനൊരുങ്ങിയ 8 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍, പ്രതീകാത്മകമായി 21 വാഴകള്‍ നട്ടു

കോഴിക്കോട്: നവകേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധം. കുറ്റിക്കാട്ടൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി 21 വാഴകള്‍ നട്ട്‌ പ്രതിഷേധിച്ചു. മുക്കം മാങ്ങാപ്പൊയിലില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാട്ടി പ്രതിഷേധത്തിനൊരുങ്ങിയ 8 യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നജീബുദ്ധീൻ, എ.എം നസീർ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ശരീഫ് വെണ്ണക്കോട്, ജിഹാദ്

ബാലുശ്ശേരിയില്‍ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സഞ്ചരിച്ച ബസിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

ഉള്ള്യേരി: നവകേരള സദസ്സിനായി പോകുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചീമുട്ടയെറിയാന്‍ ശ്രമിച്ചു. കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേക്ക് പോകവെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ കൊയിലാണ്ടിയിലേക്ക് പോകവെ തിരുവങ്ങൂരില്‍വെച്ച് ബസിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്

നവകേരള സദസ്സുകള്‍ നാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം, ബഹിഷ്‌കരിക്കുന്നത് ശരിയായ നടപടിയല്ല; കൊയിലാണ്ടിയിലെ നവകേരള സദസ്സില്‍ മുഖ്യമന്ത്രി

കൊയിലാണ്ടി: നവകേരള സദസ്സിനെത്തിയ ജനങ്ങള്‍ പൂര്‍ണ്ണ സംതൃപ്തിയോടെയാണ് തിരിച്ചു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ക്ക് സര്‍ക്കാരിന് മുമ്പില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഈ സര്‍ക്കാരിന്റെ പ്രത്യേകത. 2016 ല്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ സമസ്ത മേഖലയിലും പുരോഗതി കൈവരിക്കുക എന്ന ദൗത്യമാണ്

അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പായിക്കിട്ടാന്‍ സഹായിക്കണം; വടകരയില്‍ മന്ത്രിയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

വടകര: വടകര നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പായിക്കിട്ടാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരന്‍ മുഖ്യമന്ത്രിക്ക് ഇ

നവകേരള സദസ്സ്; കൊയിലാണ്ടിയില്‍ ജനസാഗരം, ഇതിനകം ലഭിച്ചത് 1500ലേറെ നിവേദനം

കൊയിലാണ്ടി: നവകേരള സദസ്സ് നടക്കുന്ന കൊയിലാണ്ടിയില്‍ വന്‍ ജനപങ്കാളിത്തം. പരിപാടി നടക്കുന്ന കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഇരിക്കാനായി ഒരുക്കിയ കസേരകള്‍ ഇതിനകം തന്നെ നിറഞ്ഞിരിക്കുകയാണ്. പതിനൊന്നരയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിവേദനം നല്‍കാനായി സൗകര്യമൊരുക്കിയ ഇരുപത് കൗണ്ടറുകളിലും വലിയ തിരക്കാണ്. രാവിലെ ഏഴ് മണി മുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിനകം 1500ലേറെ നിവേദനങ്ങള്‍

നവകേരള സദസ്സ് ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ; ആദ്യ സദസ്സ് നാദാപുരത്ത്

വടകര: കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിജയകരമായ പര്യടനത്തിനുശേഷം നവകേരള സദസ്സ് ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. കേരളം ഇന്നേവരെ കൈവരിച്ച വികസന നേട്ടങ്ങള്‍ വിശദീകരിക്കാനും സംസ്ഥാനത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുമാണ് നവകേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്ക്‌ മുൻപാകെ എത്തുന്നത്. നവംബര്‍ 24ന് രാവിലെ വടകര നാരായണ നഗർ ഗ്രൗണ്ടിൽ നടക്കുന്ന പ്രഭാത

ഇനിയെങ്കിലും പുളിയഞ്ചേരിക്ക് ആ കളിസ്ഥലം അനുവദിച്ചുകിട്ടണം; നവകേരള സദസ്സില്‍ മന്ത്രിമാര്‍ക്ക് മുമ്പില്‍ അപേക്ഷ നല്‍കാനൊരുങ്ങി പ്രദേശവാസികള്‍

പുളിയഞ്ചേരി: പുളിയഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികള്‍ക്ക് കളിക്കാനും പരിശീലനത്തിനും ഒരു കളിസ്ഥലം എന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പുളിയഞ്ചേരി കോവിലേരി കനാലിന് സമീപത്തെ കണ്ണന്‍കണ്ടി കുന്നില്‍ ഇറിഗേഷന്റെ കൈവശമുള്ള 96 സെന്റ് സ്ഥലം ഇതിനായി കണ്ടെത്തിയതുമാണ്. സാങ്കേതികമായ നടപടിക്രമങ്ങളുടെ പേരില്‍ ഈ സ്വപ്‌നം നീണ്ടുപോകുന്ന സാഹചര്യത്തില്‍ നവകേരള സദസ്സില്‍ ഈ ആവശ്യം ശക്തമായി

ചിത്രംവരയ്ക്ക് തുടക്കമിട്ട് കാനത്തില്‍ ജമീല, ഏറ്റുപിടിച്ച് മണ്ഡലത്തിലെ ചിത്രകാരന്മാര്‍; നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ കൂട്ടവര സംഘടിപ്പിച്ച് സംഘാടക സമിതി

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ ”കൂട്ടവര” സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് നടന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട് അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ചിത്രകാരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍

നവകേരള സദസ്സ്‌: മൂടാടിയില്‍ നിവേദനങ്ങള്‍ തയ്യാറാക്കാന്‍ ‘സഹായി’ ഹെൽപ് ഡസ്ക്

മൂടാടി: നവകേരള സദസിൽ മന്ത്രിമാർക്കും വിവിധ വകുപ്പുകൾക്കും സമർപ്പിക്കാനുള്ള അപേക്ഷകളും നിവേദനങ്ങളും തയ്യാറാക്കാൻ പൊതു ജനങ്ങളെ സഹായിക്കാൻ മൂടാടി ഗ്രാമപഞ്ചായത്തിൽ ‘സഹായി’ എന്ന പേരിൽ ഹെൽപ് ഡസ്ക് സംവിധാനം ആരംഭിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആറാം വാർഡിലെ പാച്ചാക്കൽ രംഗകല ലൈബ്രറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു. കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ

കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: ജില്ലയില്‍ നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അവധി പ്രഖ്യാപിച്ചു. നവംബര്‍ 24 ന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേമുണ്ട എച്ച്.എസ്.എസിനും, 25 ന് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്, നന്മണ്ട എച്ച്.എസ്.എസ്, 26 ന് കുന്ദമംഗലം എച്ച്.എസ്.എസ്, കെ.എം.ഒ ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകള്‍ക്കുമാണ് അവധി