ചിത്രംവരയ്ക്ക് തുടക്കമിട്ട് കാനത്തില്‍ ജമീല, ഏറ്റുപിടിച്ച് മണ്ഡലത്തിലെ ചിത്രകാരന്മാര്‍; നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ കൂട്ടവര സംഘടിപ്പിച്ച് സംഘാടക സമിതി


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ ”കൂട്ടവര” സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് നടന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കെ.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട് അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ചിത്രകാരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍, കെ.ദാസന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ.കെ മുഹമ്മദ് , സംഘാടക സമിതിയംഗങ്ങളായ ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, പി.വി സത്യനാഥന്‍ എന്നിവര്‍ പങ്കെടുത്തു.