പ്ലസ്ടു പരീക്ഷാ ഫലം; മികച്ച വിജയം കരസ്ഥമാക്കിയത് ആഘോഷമാക്കി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളും അധ്യാപകരും


കൊയിലാണ്ടി: പ്ലസ്ടു പരീക്ഷാഫലത്തില്‍ മികച്ച വിജയം കൈവരിച്ചതില്‍ വിജയാഹ്‌ളാദ ദിമാചരിച്ച് കൊയിലാണ്ടി ജി.വി.എച്ച.എസ്.എസ് സ്‌കൂള്‍. പരീക്ഷ എഴുതിയ 193 കുട്ടികളില്‍ 182 പേര്‍ വിജയിച്ചു. 37 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി.

94 ശതമാനമാനം വിജയമാണ് ഇത്തവണ. സയന്‍സ് വിഭാഗത്തില്‍ 97 ശതമാനവും ഹ്യൂമാനിറ്റീസില്‍ 95 ശതമാനവും കോമേഴ്‌സില്‍ 90 ശതമാനവും വിജയം നേടിയിട്ടുണ്ട്. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ വൈഗ അനില്‍, ആയിഷ ഹുദ, ഫാത്തിമ. പി, ശരവണ സതീഷ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് വി. സുചീന്ദ്രന്‍, എസ്.എസ്.ജി പ്രസിഡന്റ് ഹരീഷ് എം, പിടിഎ പ്രസിഡന്റ് ഷിംന കെ.കെ, പ്രിന്‍സിപ്പാള്‍ പ്രദീപ് കുമാര്‍, എച്ച്.എം ഷജിത എന്നിവര്‍ സംസാരിച്ചു. എ.കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു.