മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു
കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40നായിരുന്നു അന്ത്യം. ഭൗതികദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനിലായിരിക്കും ഖബറടക്കം.
കെ.കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുസ്തഫ 14വര്‍ഷം എറണാകുളം ഡി.സി.സി പ്രസിന്റായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് ,കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1977ല്‍ ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലെത്തി. ഐഎന്‍ടിയുസിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതിയിലും ദേശീയ കൗണ്‍സിലിലും അംഗമായിരുന്നു.