ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം എസ്.എൻ.ഡി.പി കോളജിൽ സമഗ്ര ദേശീയ വനവൽക്കരണ പരിപാടി


കൊയിലാണ്ടി: കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്ര ദേശീയ വനവൽക്കരണ പരിപാടി നടത്തി. നാഷണൽ ഹൈവേ അതോറിറ്റിയും അദാനി ഗ്രൂപ്പും ചേർന്നാണ് ദേശീയതല സമഗ്ര വനവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഒരുക്കുന്ന വിവിധ പദ്ധതികളിൽ ഇന്ത്യയിലെങ്ങും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന നാഷണൽ വൈഡ് ട്രീ പ്ലാന്റേഷൻ ഡ്രൈവ് നാഷണൽ ഹൈവേ അതോറിറ്റി ഡെപ്യൂട്ടി മാനേജർ ഷന്ദനു ഉദ്ഘാടനം ചെയ്തു. നാഷണൽ ഹൈവേ വികസനത്തിൻ്റെ ഭാഗമായി നഷ്ടപ്പെടുന്ന വൃക്ഷങ്ങൾക്ക് പകരമായി പുതിയ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന ആശയപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

കോളജ് പ്രിൻസിപ്പൾ ഡോ. സുജേഷ് സി.പി. അധ്യക്ഷത വഹിച്ചു. ഡോ. മിനി ഏബ്രഹാം (നാച്വർ ക്ലബ് കോ-ഓർഡിനേറ്റർ), ക്യാപ്റ്റൻ മനു.പി (എൻ.സി.സി ഓഫീസർ), എൻ.എച്ച്.എ.ഐ സൈറ്റ് എൻജിനിയർ രാജ് സി. പാൽ, ഡെപ്യൂട്ടി മാനജർ പാരഗ് ശ്രീവാസ്തവ, ഡെപ്യൂട്ടി മാനജർ ഹണി ഷിവാനന്ദ്, അമേന്ദ്ര മിഷ്റ എച്ച്‌.ആർ, ജിനികുമാർ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ കോളേജിലെ മുഴുവൻ എൻ.സി.സി. കേഡറ്റുകളും പങ്കെടുത്തു. തുടർന്ന് ക്യാമ്പസ്സിൽ വിവിധയിനങ്ങളിലായുള്ള ഇരുന്നൂറോളം വൃക്ഷത്തൈകൾ നട്ടു.