Tag: Forest

Total 4 Posts

പോക്‌സോ കേസ് പ്രതിയായ മൂടാടി സ്വദേശിയുടെ വീട്ടില്‍ വനംവകുപ്പിന്റെ പരിശോധന; അനധികൃതമായി സൂക്ഷിച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് കോഴിക്കോട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്. ഇവിടെ ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനൽ ഉടൻ സബ്സ്ക്രൈബ് ചെയ്യൂ…

സൈലന്റ്‍ വാലിയുടെ മനോഹാരിത ആസ്വദിക്കാൻ ആനവണ്ടിയിൽ പോയാലോ…; കാടിനെ അടുത്തറിയാനുള്ള യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: സൈലന്റ്‍ വാലി വനത്തിന്റെ നിശബ്ദതയിലേക്ക് ആനവണ്ടിയിലൊരു യാത്ര പോയാലോ? അത്തരത്തിലൊരു ഉല്ലാസ യാത്ര ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കോഴിക്കോട് നിന്നാണ് സൈലന്റ്‍ വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കുന്നത്. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുന്നത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ആണ്. കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്കാണ് യാത്ര പുറപ്പാടുക.

ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി; പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കം സ്വദേശിയായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ മരിച്ചു

മുക്കം: തൃശൂര്‍ പാലപ്പിള്ളി കള്ളായിയില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ മരിച്ചു. മുക്കം സ്വദേശി ഹുസൈന്‍ കല്‍പ്പൂര്‍ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈന്‍ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. കാട്ടാനയെ തുരത്താന്‍ എത്തിച്ച കുങ്കിയാനകളുടെ സംഘത്തിലുണ്ടായിരുന്ന വ്യക്തിയാണ് ഹുസൈന്‍. വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ച് കയറ്റുന്ന സംഘത്തിലെ പ്രത്യേക പരിശീലനം നേടിയ വ്യക്തിയാണ് ഹുസൈന്‍.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം എസ്.എൻ.ഡി.പി കോളജിൽ സമഗ്ര ദേശീയ വനവൽക്കരണ പരിപാടി

കൊയിലാണ്ടി: കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്ര ദേശീയ വനവൽക്കരണ പരിപാടി നടത്തി. നാഷണൽ ഹൈവേ അതോറിറ്റിയും അദാനി ഗ്രൂപ്പും ചേർന്നാണ് ദേശീയതല സമഗ്ര വനവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഒരുക്കുന്ന വിവിധ