Tag: Azadi Ka Amrit Mahotsav

Total 7 Posts

പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിലെ കുരുന്നുകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.കെ.ഇന്ദിര സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ മണി അട്ടാളി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിഘ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ്വാധ്യാപകൻ ഭാസ്കരൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിൻസി ടി.വി നന്ദി അറിയിച്ചു.

‘അളവ് തെറ്റ്, അശോകചക്രം പകുതി മാത്രം, ഇതാണോ വീടുകളിലേക്കായി തന്നുവിട്ട പതാക?’; പന്തലായനി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ദേശീയപതാകകൾക്കെതിരെ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: ‘അളവും വ്യത്യാസം, അശോകചക്രത്തിന്റെ പകുതി മാത്രമേയുള്ളു, വീടുകളിൽ പാറിപറത്താനായി തന്നുവിട്ട പതാക ഇതാണോ?’ പന്തലായനി ഗവ. ഹയർസെക്കന്ററി സ്കൂളിൽ വിതരണം ചെയ്ത പതാകയ്‌ക്കെതിരെ വ്യാപക പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. അഞ്ചു രൂപ വില മതിക്കുന്ന പതാകകളാണ് ഇരുപത് രൂപയുടെ പതാക എന്ന പേരിൽ കിട്ടിയത് മാതാപിതാക്കൾ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സ്കൂളുകളിലെത്തിച്ച ദേശീയ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ റിട്ടയേഡ് ഓണററി ക്യാപ്റ്റൻ ഭാസ്കരക്കുറുപ്പ് വിദ്യാർത്ഥികളുമായി സംസാരിച്ചു. രാജ്യസുരക്ഷയ്ക്കായി പട്ടാളക്കാർ അനുഭവിക്കുന്ന യാതനകൾ അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷപ്പകർച്ച തുടങ്ങിയവ ശ്രദ്ധേയമായി. അതോടൊപ്പം സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാനസംഭവങ്ങളായ നിസ്സഹകരണ സമരം,

സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിലെത്തി കുരുന്നുകൾ; ആസാദി കാ അമൃത് മഹോത്സവ് ആഘോഷമാക്കി വന്മുഖം ഗവ. ഹൈസ്കൂൾ

കൊയിലാണ്ടി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് നന്തിയിലെ വന്മുഖം ഗവ. ഹൈസ്കൂൾ. പ്രധാനാധ്യാപിക സുചിത്ര പതാകയുയർത്തി. പി.ടി.എ പ്രസിഡന്റ് നൗഫൽ നന്തി അധ്യക്ഷനായി. ജെ.ആർ.സി കുട്ടികൾക്കുള്ള സ്കാർഫ് വിതരണം ഇരുവരും നിർവ്വഹിച്ചു. പി.ടി.എ മുൻ പ്രസിഡന്റ് വർദ് അബ്ദു റഹ്മാൻ, എസ്.വി.രവീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു. രാഷ്ട്രപിതാവ്, ചാച്ചാജി, കസ്തൂർബ, ഝാൻസി റാണി, സരോജിനി

ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പിന് സമാപനം, കൊയിലാണ്ടി ഗവ. കോളേജില്‍ നടന്ന പരിപാടിയിയോടനുബന്ധിച്ച് കേളപ്പജിയുടെ വീട്ടിലേക്ക് നടത്തിയ പദയാത്ര ആവേശമായി

കൊയിലാണ്ടി: കോളജ് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പ് കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളജില്‍ സമാപിച്ചു. ഡി.ഡി ഇന്‍ ചാര്‍ജ്ജ് ഡോ.സി.വി.ഷാജിയുടെ നേതൃത്വത്തില്‍ വിവിധ കോളജുകളില്‍ നിന്നെത്തിയ ക്യാംപ് അംഗങ്ങള്‍ മുചുകുന്നിലെ കേളപ്പജിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച പദയാത്ര അകലാപ്പുഴയുടെ തീരങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ തറവാടായ കൊയപ്പള്ളി വീടും സന്ദര്‍ശിച്ചു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേളപ്പജിയെ അനുസ്മരിച്ചു

പയ്യോളി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഗാന്ധി കെ.കേളപ്പജിയെ അനുസ്മരിച്ചു. കൊയപ്പള്ളി തറവാട്ടില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേളപ്പജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളെ ആദരിച്ചു. തറവാട് കാരണവരും കൊയപ്പള്ളി തറവാട് ട്രസ്റ്റിന്റെ പ്രസിഡന്റുമായ കെ.അച്ചുതന്‍ നായര്‍ ആദരവ് ഏറ്റുവാങ്ങി. തുറയൂര്‍ പഞ്ചായത്ത്

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം എസ്.എൻ.ഡി.പി കോളജിൽ സമഗ്ര ദേശീയ വനവൽക്കരണ പരിപാടി

കൊയിലാണ്ടി: കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്ര ദേശീയ വനവൽക്കരണ പരിപാടി നടത്തി. നാഷണൽ ഹൈവേ അതോറിറ്റിയും അദാനി ഗ്രൂപ്പും ചേർന്നാണ് ദേശീയതല സമഗ്ര വനവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഒരുക്കുന്ന വിവിധ