സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിലെത്തി കുരുന്നുകൾ; ആസാദി കാ അമൃത് മഹോത്സവ് ആഘോഷമാക്കി വന്മുഖം ഗവ. ഹൈസ്കൂൾ


കൊയിലാണ്ടി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് നന്തിയിലെ വന്മുഖം ഗവ. ഹൈസ്കൂൾ. പ്രധാനാധ്യാപിക സുചിത്ര പതാകയുയർത്തി. പി.ടി.എ പ്രസിഡന്റ് നൗഫൽ നന്തി അധ്യക്ഷനായി.

ജെ.ആർ.സി കുട്ടികൾക്കുള്ള സ്കാർഫ് വിതരണം ഇരുവരും നിർവ്വഹിച്ചു. പി.ടി.എ മുൻ പ്രസിഡന്റ് വർദ് അബ്ദു റഹ്മാൻ, എസ്.വി.രവീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു.

രാഷ്ട്രപിതാവ്, ചാച്ചാജി, കസ്തൂർബ, ഝാൻസി റാണി, സരോജിനി നായിഡു എന്നീ സ്വാതന്ത്ര്യസമര സേനാനികളായ മഹത് വ്യക്തികളുടെ വേഷം ധരിച്ചവരുടെ അകമ്പടിയോടെ ഘോഷയാത്രയും,
സ്കൂൾ വിദ്യാർത്ഥികൾക്കും, അമ്മമാർക്കുമായുള്ള (അക്ഷരമുറ്റത്ത് അമ്മയോടൊപ്പം) ഇന്ത്യൻ സ്വാതന്ത്യ സമര ക്വിസ് മത്സരവും ആഘോഷത്തിന്റെ ഭാഗമായി നടന്നു. സി.പി.ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റുകളുടെ പരേഡും ഉണ്ടായിരുന്നു.

പായസവിതരണത്തോടെ ആഘോഷങ്ങൾ സമാപിച്ചു.