പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിലെ കുരുന്നുകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.കെ.ഇന്ദിര സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ മണി അട്ടാളി അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിഘ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ്വാധ്യാപകൻ ഭാസ്കരൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിൻസി ടി.വി നന്ദി അറിയിച്ചു.

ഉദാഘാടന ചടങ്ങിന് ശേഷം കുട്ടികളുടെ സ്വാതന്ത്ര്യദിനറാലിയും ജെ.ആർ.സി കുട്ടികളുടെ സ്‌കാർഫ് അണിയലും നടന്നു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സൂപ്പർ 5 ചതുരംഗം ക്വിസ് പ്രോഗ്രാമും നടന്നു.