ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ


കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ റിട്ടയേഡ് ഓണററി ക്യാപ്റ്റൻ ഭാസ്കരക്കുറുപ്പ് വിദ്യാർത്ഥികളുമായി സംസാരിച്ചു. രാജ്യസുരക്ഷയ്ക്കായി പട്ടാളക്കാർ അനുഭവിക്കുന്ന യാതനകൾ അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷപ്പകർച്ച തുടങ്ങിയവ ശ്രദ്ധേയമായി. അതോടൊപ്പം സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാനസംഭവങ്ങളായ നിസ്സഹകരണ സമരം, ഗാന്ധിജിയും കൗമുദിയുമായുള്ള കണ്ടുമുട്ടൽ തുടങ്ങിയവയുടെ ദൃശ്യാവിഷ്കാരവും നടന്നു.

പ്രധാനാധ്യാപിക ഗീത കെ കുതിരോടി ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് രാഹിത മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.