ഭക്ഷണം ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കാറുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
നമ്മുടെ ആഹാരശീലങ്ങളില്‍ ചിലത് പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. അമിതമായി ഫ്രൈ ചെയ്ത എടുക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം, ഇതില്‍ അക്രിലമൈഡ് എന്നറിയപ്പെടുന്ന അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്.
ഭക്ഷണം അമിതമായി പാകം ചെയ്യുന്ന ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഉരുളക്കിഴങ്ങ്, അരി, ധാന്യങ്ങള്‍, ടോസ്റ്റ് എന്നിവയുള്‍പ്പെടെ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി വേവിക്കുന്നത് അക്രിലമൈഡ് ഉണ്ടാക്കുകയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണത്തിലെ ഉയര്‍ന്ന അളവിലുള്ള അക്രിലമൈഡ് എല്ലാ പ്രായക്കാര്‍ക്കും എല്ലാതരം ക്യാന്‍സറുകളും വികസിപ്പിക്കാനുള്ള സാധ്യത വര്‍ധിിപ്പിക്കുമെന്ന് 2015-ല്‍ യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് ചിന്തയുള്ളവര്‍ പലപ്പോഴും ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ മിക്കയാളുകളും ചെയ്യുന്ന ഒരു കാര്യമുണ്ട്, പാചകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച ആഹാരം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. ഇത് ആരോഗ്യത്തിന് ഒട്ടും പ്രയോജനപ്രദമല്ല.
ദീര്‍ഘനേരം പാചകം ചെയ്യുമ്പോള്‍ വിറ്റാമിന്റെ അളവ് കുറയുന്നു. പച്ചക്കറികള്‍ ആവിയില്‍ വേവിക്കുന്നതാണ് നല്ലത്. പാചക സമയത്ത് മെയിലാര്‍ഡ് പ്രതികരണം വഴി അക്രിലമൈഡ് ഉണ്ടാകുന്നു.
ക്യാന്‍സറുമായുള്ള ബന്ധം കാരണം അക്രിലമൈഡ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ശുപാര്‍ശ ചെയ്യുന്നു. കുടിവെള്ളത്തില്‍ അക്രിലമൈഡ് സമ്പര്‍ക്കം പുലര്‍ത്തുന്നത് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മൃഗ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഉയര്‍ന്ന അളവില്‍ അക്രിലമൈഡ് കഴിക്കുന്നത് എന്‍ഡോമെട്രിയല്‍, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഉയര്‍ന്ന അളവിലുള്ള അക്രിലമൈഡ് പുരുഷന്മാരിലെ സ്‌കിന്‍ ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
അക്രിലമൈഡ് കുറയ്ക്കാന്‍ ചെയ്യേണ്ടത്:
1. കുറഞ്ഞ സമയവും കുറഞ്ഞ ഊഷ്മാവിലും ഭക്ഷണം പാകം ചെയ്ത് ബ്രൗണ്‍ നിറമോ ക്രിസ്പിയോ ആകുന്നതിന് മുമ്പ് കഴിക്കുന്നതിലൂടെ അക്രിലമൈഡ് എക്‌സ്‌പോഷര്‍ കുറയ്ക്കാം.
2. ബ്രെഡ് അമിതമായി ടോസ്റ്റ് ചെയ്യരുത്.
3. ഉരുളക്കിഴങ്ങുകള്‍ വറുക്കുന്നതിന് മുമ്പ് വേവിക്കുക.
4. ഉരുളക്കിഴങ്ങുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
5. ഇരുണ്ട തവിട്ടുനിറത്തേക്കാള്‍ ഫ്രഞ്ച് ഫ്രൈസ് ഗോള്‍ഡന്‍ മഞ്ഞ നിറമാകുമ്പോള്‍ കഴിക്കുക.
6. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുക.