പയ്യോളിയിലെ ചലച്ചിത്ര ക്യാമ്പ് മെയ് 27 മുതല്‍; ക്യാമ്പില്‍ പങ്കെടുക്കാന്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ


പയ്യോളി: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്ര ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം പയ്യോളിയില്‍ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു. മെയ് 27, 28 തിയ്യതികളില്‍ പയ്യോളി ഹൈസ്‌കൂളിലാണ് ചലച്ചിത്ര ക്യാമ്പ്.

പു ക സ യുടെ ജില്ലാ സെക്രട്ടറി ഡോ.ഹേമന്ത്കുമാര്‍, അനില്‍ ആയഞ്ചേരി, ഡി.ദീപ, കെ.ഗോപാലന്‍കുട്ടി, എന്‍.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.കെ.സതീഷ് അധ്യക്ഷം വഹിച്ചു. ചന്ദ്രന്‍ മുദ്ര സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍:
ഡോ.ആര്‍.കെ.സതീഷ് (ചെയര്‍മാന്‍)
പവിത്രന്‍ മൊണ്ടാഷ്, പി.കെ.ശശികുമാര്‍, രാജന്‍ പടിക്കല്‍ (വൈസ് ചെയര്‍മാന്‍മാര്‍)
റഫീഖ് പറോളി (ജനറല്‍ കണ്‍വീനര്‍)
ജയന്‍ മൂരാട്, സലാം ഫര്‍ഹത്ത്, ശ്രുതി സി.വി (കണ്‍വീനര്‍മാര്‍)
കെ.കെ.പ്രേമന്‍ (ഖജാന്‍ജി)
കേമ്പ് ഡയരക്ടര്‍: മഹമൂദ് മൂടാടി.
ജോ. ഡയരക്ടര്‍: ദിലീപ് കീഴൂര്‍.
കോര്‍ഡിനേറ്റര്‍: ചന്ദ്രന്‍ മുദ്ര എന്നിവരെ തെരെഞ്ഞടുത്തു.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് 9846281866, 7907977200 ഈ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതി.