കുന്ദമംഗലത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ടുവയസുകാരന്‍ മരിച്ചു



കോഴിക്കോട്: കുന്ദമംഗലത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ടുവയസുകാരന്‍ മരിച്ചു. പെരിങ്ങളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്‍-റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിജാസ് ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. വീടിനടുത്തുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ കളിക്കുന്നതിനിടെ വീഴുകയായിരുന്നു. പെരിങ്ങളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.