ഓൺലെെൻ വഴി ഓർഡറെടുത്ത് പടക്ക വിൽപ്പന; കൊയിലാണ്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന പടക്കം പിടികൂടി


Advertisement

കൊയിലാണ്ടി: അനധീകൃതമായി ലോറിയിൽ കടത്തുകയായിരുന്ന പടക്കം പിടികൂടി. കൊയിലാണ്ടി എസ്.ഐ ശെെലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറിയിൽ കടത്താൻ ശ്രമിച്ച 156 പാായ്ക്കറ്റ് പടക്കം പിടികൂടിയത്.

Advertisement

ആവശ്യമായ രേഖകൾ ഇല്ലാതെ തുറന്ന വാഹനത്തിലാണ് ഒരു ലോഡ് പടക്കം കൊയിലാണ്ടിയിലേക്ക് എത്തിച്ചത്. പോലീസിന്റെ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. ശിവകാശിയിലുള്ള വിവിധ കമ്പനികളിൽ നിന്നും വാങ്ങിച്ച പടക്കം ഓൺലെെൻ വഴി വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോകുന്നതിനിടയിലാണ് സംഘം പിടിയിലാകുന്നത്. മാഹി, തലശ്ശേരി ഭാ​ഗങ്ങളിലേക്കുൾപ്പെടെയുള്ള പടക്കങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്.

Advertisement

ശിവകാശിയിലുള്ള പാർസൽ കമ്പനിയായ ബാലാജി ട്രാൻസ്പോർട്ട് കമ്പനിയുടെ ലോറിയാണ് പിടിച്ചെടുത്തത്. എക്സപ്ലോസീവ് ആക്ട് 9B1b എന്ന ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

Summary: Firecrackers were caught in a lorry in Koyilandy