ഉള്ള്യേരി എം.ഡിറ്റ് കോളേജിന് സമീപത്തുള്ള മലയില്‍ തീപ്പിടുത്തം


Advertisement

ഉള്ള്യേരി: എം.ഡിറ്റ് കോളേജിന് സമീപത്തുള്ള മലയില്‍ തീപ്പിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്.

വേനലില്‍ കരിഞ്ഞുണങ്ങിയ കാടുകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

Advertisement

എന്നാല്‍ കുറച്ചുസമയത്തുനേശഷം ആദ്യം തീപിടിച്ച പ്രദേശത്തിന് അടുത്തായി മറ്റൊരിടത്തും തീപ്പിടത്തമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Advertisement

മലയോര മേഖലയില്‍ അടിക്കാടുകള്‍ക്കും മലകള്‍ക്കും തീപ്പിടിക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. വേനല്‍ കടുത്തതോടെ നിരവധി തീപ്പിടുത്തങ്ങളാണ് ഈ മേഖലയിലുണ്ടായത്.

Advertisement