പുറക്കാട് വീടിന്റെ അടുക്കളക്ക് മുകളിലുള്ള തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ജനലും വാതിലും കത്തിനശിച്ചു


തിക്കോടി: പുറക്കാട് തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. കിഴക്കെ ആറ്റോത്ത് കല്ല്യാണിയമ്മയുടെ വീട്ടിലെ അടുക്കളക്ക് മുകളിലുള്ള തേങ്ങാക്കൂടക്കാണ് തീപ്പിടിച്ചത്.

തീപിടര്‍ന്ന് അടുക്കളയുടെ ജനലും വാതിലും തട്ടും കത്തിനശിച്ചു. ചുമരിന് വിള്ളല്‍ വീണിട്ടുണ്ട്. ഉദ്ദേശം അന്‍പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ്.കെയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു.ടി.പി, സിജിത്ത്.സി, വിഷ്ണു, നിതിന്‍ രാജ്, ഹോം ഗാര്‍ഡ് ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.