കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം; മൊബൈല്‍ കടകള്‍ കത്തിനശിച്ചു



കോഴിക്കോട്:
കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം. മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ മൊബൈല്‍ കടകള്‍ കത്തിനശിച്ചു.

മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന മൊബൈല്‍ കടകളില്‍ നിന്നും പുക ഉയരുന്നുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അഞ്ചു ഫയര്‍ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീണയ്ക്കാന്‍ ശ്രമം ആരംഭിച്ചു.

പുക ഉയര്‍ന്നയുടന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തീയണയ്ക്കാന്‍ ആരംഭിച്ചതിനാല്‍ വൈകാതെ തീയണയ്ക്കാനായി.

വീഡിയോ: