പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം; മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)


കൊയിലാണ്ടി: പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വയലിൽ ത പിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്.

മൂന്ന് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ തീപിടുത്തം ഉണ്ടാകുന്നത്. സാമൂഹ്യവിരുദ്ധർ അനാവശ്യമായി ഇവിടെ തീ ഇടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

എ.എസ്.ടി.ഒ പി.കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമാണ് തീ അണച്ചത്. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ഇർഷാദ് പി.കെ, നിധിപ്രസാദ് ഇ.എം, റഷീദ് കെ.പി, ഹോംഗാർഡ് പ്രദീപ് എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.

വീഡിയോ കാണാം: