Tag: Koyilandy Fire Station

Total 13 Posts

അയ്യായിരത്തോളം തേങ്ങ പൂര്‍ണമായി കത്തി, കൂടയുടെ പട്ടികയടക്കം കത്തിനശിച്ചു; പുളിയഞ്ചേരിയിലുണ്ടായ തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ കാണാം

പുളിയഞ്ചേരി: പുളിയഞ്ചേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് ലക്ഷണങ്ങളുടെ നാശനഷ്ടം. ഇരുപത്തി അയ്യായിരത്തോളം തേങ്ങയാണ് കൂടയിലുണ്ടായിരുന്നത്. ഇതില്‍ അയ്യായിരത്തോളം തേങ്ങ പൂര്‍ണമായി കത്തിനശിച്ചു. കൂടയുടെ അടുത്തായി ഒരുലക്ഷത്തിലേറെ തേങ്ങാമടല്‍ സൂക്ഷിച്ചിരുന്നു. ചെറിയ വഴി ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനം കടന്നുപോകാന്‍ ഏറെ പ്രയാസപ്പെട്ടു. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ തീയണയ്ക്കാന്‍ സജീവമായ ഇടപെടല്‍ നടത്തിയിരുന്നു. പൈപ്പുകളിലും ബക്കറ്റുകളിലും വെള്ളമെത്തിച്ച്

പുറക്കാട് വീട്ടിനുള്ളിലെ ഫ്രിജ് കത്തിനശിച്ചു

പുറക്കാട്: പുറക്കാട് നമ്പൂതിരിക്കണ്ടി മൂസയുടെ വീട്ടിലെ റഫ്രിജറേറ്റര്‍ ഇന്നലെ രാത്രി കത്തിനശിച്ചു. രാത്രി 11.45ഓടെയായിരുന്നു സംഭവം. വീട്ടുകാരെല്ലാം ഉറങ്ങിയിരുന്നു. അടുക്കള ഭാഗത്തുനിന്നും ശബ്ദം കേട്ട് ഉണര്‍ന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ഫ്രിജ് പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ചുമരിനും വയറിങ്ങുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്‍വര്‍ട്ടറില്‍ നിന്നും ഷോര്‍ട്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ് എത്തുന്നതിനു

നിറഞ്ഞ മനസോടെ സി.പി ആനന്ദന്‍ പടിയിറങ്ങി; വാട്ടര്‍ സല്യൂട്ടോടെ ഓഫീസറെ യാത്രയാക്കി കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ റിക്രിയേഷന്‍ ക്ലബ് – വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന് യാത്രയയപ്പ് നല്‍കി. 27 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരിമിച്ച സി.പി. ആനന്ദന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ക്ലബ് നല്‍കിയത്. ഒരേ സമയം തന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം നടത്തുന്നതിനോടൊപ്പം തന്നെ സമൂഹത്തിനോട്

’27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംതൃപ്ത മനസോടെ പടിയിറങ്ങുന്നു’; വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്

കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് യാത്രയയപ്പ് നൽകി. കൊയിലാണ്ടി ഫയർ സ്റ്റേഷനിലാണ് യാത്രയയപ്പ് സുഹൃദ് സംഗമം നടത്തിയത്. പരിപാടി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എ.എസ്.ടി.ഒ പ്രമോദ് പി.കെ അധ്യക്ഷനായി. കർമ്മ മേഖലയെ രക്ഷാപ്രവർത്തനങ്ങൾ കൊണ്ട് ധന്യമാക്കിയാണ് സി.പി.ആനന്ദൻ പടിയിറങ്ങുന്നതെന്ന് എം.എൽ.എ

തുടർക്കഥയായി വയലുകളിലെ അഗ്നിബാധ; പുറക്കാട് ഗോവിന്ദൻ കെട്ടിന് സമീപം വയലിൽ വൻ തീ പിടിത്തം, പാടുപെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

തിക്കോടി: പുറക്കാട് വയലിൽ വൻ തീ പിടിത്തം. ഗോവിന്ദൻ കെട്ടിന് പടിഞ്ഞാറ് വശത്തുള്ള വയലിലാണ് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി വളരെ പാടുപെട്ടാണ് തീ അണച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വൻ തീ പിടിത്തമുണ്ടായത്. വാഹനവും വെള്ളവും എത്താത്ത ഒന്നര കിലോമീറ്ററോളം ഉൾഭാഗത്തായാണ് തീപടർന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർ

ധീര സേനാംഗങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരം; വടകര വെള്ളികുളങ്ങരയിലെ കിണർ ദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽ അനുസ്മരണ പരിപാടി നടത്തി കൊയിലാണ്ടി ഫയർ സ്റ്റേഷൻ (വീഡിയോ കാണാം)

കൊയിലാണ്ടി: വടകര വെള്ളികുളങ്ങരയില്‍ നടന്ന കിണര്‍ ദുരന്തത്തിന് ഇന്ന് ഇരുപത്തിയൊന്ന് വയസ്. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ ചരിത്രത്തിലെ എറ്റവും വലിയ ദുരന്തമാണ് 2002 മെയ് 18 ന് വെള്ളികുളങ്ങരയില്‍ സംഭവിച്ചത്. വടകര അഗ്നിരക്ഷാ സേനയിലെ മൂന്ന് പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്. വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന്റെ ഓര്‍മ്മ ദിനമായ ഇന്ന് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍

തിക്കോടി ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം; പണിപ്പെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. വാഹനം എത്താത്തതിനാൽ മുക്കാല്‍ കിലോമീറ്ററോളം അകലെ പാടശേഖരത്തിനുള്ളിൽ ഉള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ആരോ തീ ഇട്ടതാണ്

പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം; മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

കൊയിലാണ്ടി: പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വയലിൽ ത പിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ

പണവും രേഖകളുമടങ്ങിയ പേഴ്സ് വീണുകിട്ടി; കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അണേലക്കടവ് സ്വദേശിയുടെ നല്ല മാതൃക

കൊയിലാണ്ടി: വീണ് കിട്ടിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി അണേലക്കടവ് സ്വദേശി. ഇരിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്സാണ് അണേലക്കടവ് ചെട്ട്യാറമ്പത്ത്  അനിൽ കുമാർ തിരികെയേൽപ്പിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ സഹായത്തോടെയാണ് ഇദ്ദേഹം ഉടമയെ കണ്ടെത്തി പേഴ്സ് തിരിച്ചു നൽകിയത്. ഇരിങ്ങൽ സ്വദേശിനി സ്വപ്ന ശശിയുടെ പേഴ്സാണ് അനിൽ കുമാറിന് വീണുകിട്ടിയത്.

കൊല്ലം ചിറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ പാചകവാതകത്തിന് തീ പിടിച്ചു

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫ്രൂട്ടീസ് ഹോട്ടലില്‍ തീ പിടിത്തം. ഹോട്ടലിലെ പാചകവാതകത്തിനാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേന തീ സുരക്ഷിതമായി അണച്ച ശേഷം സിലിണ്ടര്‍ പുറത്തേക്ക് മാറ്റി. തീ പിടിത്തത്തില്‍ ഹോട്ടലില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സേനാംഗങ്ങളായ