അയ്യായിരത്തോളം തേങ്ങ പൂര്‍ണമായി കത്തി, കൂടയുടെ പട്ടികയടക്കം കത്തിനശിച്ചു; പുളിയഞ്ചേരിയിലുണ്ടായ തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ കാണാം



പുളിയഞ്ചേരി: പുളിയഞ്ചേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് ലക്ഷണങ്ങളുടെ നാശനഷ്ടം. ഇരുപത്തി അയ്യായിരത്തോളം തേങ്ങയാണ് കൂടയിലുണ്ടായിരുന്നത്. ഇതില്‍ അയ്യായിരത്തോളം തേങ്ങ പൂര്‍ണമായി കത്തിനശിച്ചു.

കൂടയുടെ അടുത്തായി ഒരുലക്ഷത്തിലേറെ തേങ്ങാമടല്‍ സൂക്ഷിച്ചിരുന്നു. ചെറിയ വഴി ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനം കടന്നുപോകാന്‍ ഏറെ പ്രയാസപ്പെട്ടു. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ തീയണയ്ക്കാന്‍ സജീവമായ ഇടപെടല്‍ നടത്തിയിരുന്നു. പൈപ്പുകളിലും ബക്കറ്റുകളിലും വെള്ളമെത്തിച്ച് തീയണയ്ക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയതോടെ തീയണയ്ക്കല്‍ ശ്രമങ്ങള്‍ക്ക് വേഗം കൂടി. ഒരുമണിക്കൂറോളമെടുത്താണ് തീയണച്ചത്.

സ്‌റ്റേഷന്‍ ഓഫീസര്‍ ശരത്ത് പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ കെ.പ്രദീപ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, ജിനീഷ് കുമാര്‍, ടി.പി.ഷിജു, ഇ.എം.നിധി പ്രസാദ്, സി.സിജിത്ത്, വി.പി.രജീഷ് എന്നിവര്‍ തീണയ്ക്കുന്നതില്‍ പങ്കാളികളായി.