തിക്കോടി ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം; പണിപ്പെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. വാഹനം എത്താത്തതിനാൽ മുക്കാല്‍ കിലോമീറ്ററോളം അകലെ പാടശേഖരത്തിനുള്ളിൽ ഉള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ആരോ തീ ഇട്ടതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

തീ പിടിത്തത്തിൽ ഏകദേശം 25 ഏക്കർ പാടശേഖരം കത്തിനശിച്ചതായാണ് കണക്കാക്കുന്നത്. നാല് മണിക്കൂറോളം സമയമെടുത്താണ് കൊയിലാണ്ടി ഫയർ ഫോഴ്സ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ പി.കെ.ബാബു, എഫ്.ആർ.ഒമാരായ നിധി പ്രസാദ് ഇ.എം, അനൂപ്, ബബീഷ് പി.എം, നിതിൻ രാജ്, ഹോംഗാർഡ് രാജേഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

വീഡിയോ കാണാം: