തുടർക്കഥയായി വയലുകളിലെ അഗ്നിബാധ; പുറക്കാട് ഗോവിന്ദൻ കെട്ടിന് സമീപം വയലിൽ വൻ തീ പിടിത്തം, പാടുപെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)


തിക്കോടി: പുറക്കാട് വയലിൽ വൻ തീ പിടിത്തം. ഗോവിന്ദൻ കെട്ടിന് പടിഞ്ഞാറ് വശത്തുള്ള വയലിലാണ് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി വളരെ പാടുപെട്ടാണ് തീ അണച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വൻ തീ പിടിത്തമുണ്ടായത്. വാഹനവും വെള്ളവും എത്താത്ത ഒന്നര കിലോമീറ്ററോളം ഉൾഭാഗത്തായാണ് തീപടർന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർ ബീറ്റൺ ഉപയോഗിച്ച് അടിച്ചു കെടുത്തിയാണ് അഗ്നിരക്ഷാ സേന തീ അണച്ചത്.

തീ പിടിത്തത്തിൽ അൻപതോളം തെങ്ങുകൾക്കും അഗ്നിബാധയേറ്റു. സ്റ്റേഷൻ ഓഫീസർ സി. പി.ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്, നിധിപ്രസാദ്, നിധിൻരാജ്, ഹോംഗാർഡുമാരായ രാജീവ്, പ്രദീപ് എന്നിവർ അടങ്ങുന്ന ഫയർ ഫോഴ്സ് സംഘമാണ് തീ അണച്ചത്.

വീഡിയോ കാണാം: